എല്ലാം കാണുന്നുണ്ടല്ലോ അകത്ത് എന്തെങ്കിലും ഇട്ട് കൂടായോ എന്ന് കമെന്റ്!

916 എന്നാ ചിത്രത്തിൽ കൂടി സിനിമ ജീവിതത്തിനു തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിലെ മാളവികയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷം…

malavika menon new photos

916 എന്നാ ചിത്രത്തിൽ കൂടി സിനിമ ജീവിതത്തിനു തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിലെ മാളവികയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആ വര്ഷം തന്നെ മൂന്ന് ചിത്രങ്ങൾ ആണ് മാളവിക ചെയ്തത്. അതിനു ശേഷം തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് മികച്ച കഥാപാത്രങ്ങൾ ആണ് ലഭിച്ചത്. ഇപ്പോൾ തമിഴിലും മലയാളത്തിലുമായി ഏകദേശം മുപ്പതോളം ചിത്രത്തിൽ ആണ് മാളവിക അഭിനയിച്ച് കഴിഞ്ഞത്. എടക്കാട് ബറ്റാലിയൻ,മൺസൂൺ, മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, വിയ, ദേവായനം, ജോസഫ് തുടങ്ങിയ ചിത്രത്തിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെയും മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം ആണ് മാളവിക യോഗ ദിനത്തിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് കൊണ്ട് എത്തിയത്. സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന ഞരമ്പൻമാരിൽ ചിലരും മാളവികയുടെ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുണ്ട്. എല്ലാം കാണുന്നുണ്ടല്ലോ നിങ്ങൾക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ എന്നാണ് ഇത്തരത്തിൽ ഒരാൾ നൽകിയ കമെന്റ്. എന്നാൽ ഇയാൾക്ക് കൃത്യമായ മറുപടി തന്നെ മാളവികയും തിരിച്ച് നൽകി. ‘ആ ഒരു കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്’ എന്നാണ് മാളവിക അയാൾക്ക് തിരിച്ച് നൽകിയ മറുപടി. ഞരമ്പന്റെ കമെന്റും അതിനു മാളവിക നൽകിയ മറുപടിയും ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് മാളവികയ്ക്ക് പിന്തുണയുമായി എത്തിയത്.