ചെക്ക് ഷര്‍ട്ടിലും ഷോര്‍ട്‌സിലും തിളങ്ങി നടി മാളവിക മേനോന്‍; വൈറലായി ചിത്രങ്ങള്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മാളവിക മേനോന്‍. നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് മാളവിക. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടിയായും നടിയായും താരം മലയാളികളുടെ പ്രീതി നേടിയെടുത്തു. ഈ അടുത്തിടെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മാളവിക മേനോന്‍. നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് മാളവിക. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടിയായും നടിയായും താരം മലയാളികളുടെ പ്രീതി നേടിയെടുത്തു. ഈ അടുത്തിടെ ഇറങ്ങിയ ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 – ദി ബ്രെയിന്‍, പുഴു തുടങ്ങിയ സിനിമകളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ വളരെ ആക്റ്റീവ് ആണ് മാളവിക മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്.

ചുവപ്പ് ചെക്ക് ഷര്‍ട്ടും നീല ഷോര്‍ട്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം. ദുബായിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.

ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06, മാമാങ്കം, അല്‍ മല്ലു, തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചു.

കൊച്ചി ലുലു മാളില്‍ വച്ച് നടന്ന 2022 ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴുള്ള റാംപ് വാക്ക് നടത്തുന്ന ചിത്രങ്ങള്‍ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു.

കറുപ്പ് ഗൗണില്‍ കിടിലം ലുക്കിലാണ് മാളവികയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഈ ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു.