സാരിയില്‍ അതി സുന്ദരിയായി മാളവിക മേനോന്‍- ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മാളവിക മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

സാരിയില്‍ അതിസുന്ദരിയായാണ് നടിയെത്തിയിരിക്കുന്നത്. സാരിക്കനുയോജ്യമായ മേക്കപ്പും ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കി. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് മാളവിക. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടിയായും നടിയായും താരം മലയാളികളുടെ പ്രീതി നേടിയെടുത്തു. ഈ അടുത്തിടെ ഇറങ്ങിയ ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 – ദി ബ്രെയിന്‍, പുഴു തുടങ്ങിയ സിനിമകളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.

ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06, മാമാങ്കം, അല്‍ മല്ലു, തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചു.

കൊച്ചി ലുലു മാളില്‍ വച്ച് നടന്ന 2022 ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴുള്ള റാംപ് വാക്ക് നടത്തുന്ന ചിത്രങ്ങള്‍ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു.

കറുപ്പ് ഗൗണില്‍ കിടിലം ലുക്കിലാണ് മാളവികയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഈ ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു.

Gargi