ബിക്കിനിയിൽ അതി മനോഹരിയായി മാളവിക, ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ!

തെന്നിന്ത്യൻ സിനിമ നായികമാരിൽ മുൻപന്തിയിലുള്ള താരമാണ് മാളവിക മോഹൻ. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകുന്ന ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം…

തെന്നിന്ത്യൻ സിനിമ നായികമാരിൽ മുൻപന്തിയിലുള്ള താരമാണ് മാളവിക മോഹൻ. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകുന്ന ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെയാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. ഗ്ലാമറസ് ചിത്രങ്ങൾ മടി കൂടാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് മാളവിക. ഇപ്പോഴിതാ ബിക്കിനിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. റൂഫ് ടോപ്പ് സ്വിമ്മിങ് പൂളില്‍ നിന്നുള്ള അതി മനോഹരമായ ചിത്രങ്ങൾ ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CD1WFAFgy-f/?utm_source=ig_web_button_share_sheet

ചുവന്ന ബിക്കിനി അണിഞ്ഞ് വെള്ളത്തിൽ ഉള്ള ചിത്രങ്ങൾ ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ കാണുന്ന പച്ചപുതച്ച മലനിരകള്‍ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. താരത്തിന്റെ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നാല് ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തത്. ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കര്‍ജതില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് താരം ഇപ്പോൾ.

https://www.instagram.com/p/CD245K4AUKD/?utm_source=ig_web_button_share_sheet

വിജയ് നായകനായി, വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന മാസ്‌റ്റേഴ്‌സാണ് മാളവികയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. മലയാളത്തിൽ ദുൽഖർ സൽമാനോടൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് താരത്തിന് ലഭിച്ചത്. അവസരങ്ങൾ എല്ലാം പരമാവധി പ്രയോജനപ്പെടുത്താനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.