ചിയാന്‍ 61ല്‍ രശ്മിക മന്ദാന അല്ല… നായികയാവുന്നത് മലയാളി നടി

തെന്നിന്ത്യന്‍ താരം വിക്രന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ചിയാന്‍ 61. വിക്രമും സംവിധായകന്‍ പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഈ സിനിമയില്‍ നായികയാവുന്നത് മലയാളി നടി. രശ്മിക മന്ദാന നായികയായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ മലയാളത്തിന്റെ സ്വന്തം മാളവിക മോഹനനെ തേടി എത്തിയിരിക്കുകയാണ് ആ അവസരം. രശ്മികയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് കഥാപാത്രത്തിലേക്ക് മാളവിക എത്തിയത്.

ചിയാന്‍ 61ന്റെ ചിത്രീകരണം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ തുടങ്ങി. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ചിത്രം.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം കെ ഇ ജ്ഞാനവേല്‍രാജയാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങാനിരിക്കുന്ന ചിയാന്‍ 61 ഹിന്ദിയിലും ഉണ്ടാകും. ത്രീഡിയില്‍ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടെന്നും നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് പറഞ്ഞിരുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്.

Anu B