‘കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു’ അശ്ലീല കമന്റിന് മറുപടിയുമായി മാളവിക മോഹനന്‍

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ‘നിര്‍ണ്ണായകം’ എന്ന…

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ‘നിര്‍ണ്ണായകം’ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. പിന്നീട് ‘നാനു മട്ടു വരലക്ഷ്മി’ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു.

2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ മാരന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചുള്ള ഒരാളുടെ അശ്ലീല കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

നടി ഏറ്റവും ഒടുവില്‍ ചെയ്ത മാരന്‍ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം ഇയാളുടെ ചോദ്യം. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഫേക്ക് ഐഡിയില്‍ എത്തിയ ഒരാള്‍ അശ്ലീലചുവയോടുള്ള ചോദ്യം ചോദിച്ചത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നാണ് മാളവിക ഇയാള്‍ക്ക് നല്‍കിയ മറുപടി. അതേസമയം ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്.

സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടന്‍ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്’. ഈ ചോദ്യത്തിന് നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ? അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോയെന്നാണ് നടി നല്‍കിയ ഉത്തരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി നടത്തിയ സംവാദത്തിനിടയിലാണ് സംഭവം. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.