എന്റെ വണ്ണത്തിനും നീളത്തിനും പറ്റിയ ഒരാളാണ് ഉണ്ണിമുകുന്ദൻ, അതുകൊണ്ടാണ് ഞാൻ അത് ആഗ്രഹിക്കുന്നത് - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ വണ്ണത്തിനും നീളത്തിനും പറ്റിയ ഒരാളാണ് ഉണ്ണിമുകുന്ദൻ, അതുകൊണ്ടാണ് ഞാൻ അത് ആഗ്രഹിക്കുന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേത്, താരദമ്പതിമാർ ആയ പാർവതി ജയറാമിന്റെ മക്കൾ കാളിദാസനെയും മാളവികയും എല്ലവർക്കും വളരെ ഇഷ്ട്ടമാണ്. വളരെ ചെറുപ്പം മുതൽ തന്നെ കാളിദാസ് സിനിമയിലേക്ക് എത്തി ചേർന്ന്,

എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തി ചേർന്നിട്ടിട്ടില്ല.  തനിക്ക് സിനിമയിൽ അഭിനയിക്കുന്നത് താൽപ്പര്യം ഇല്ല എന്ന് പല തവണ മാളവിക വ്യതമാക്കിയിരുന്നു. താൻ സ്പോർട്സ് ഡാൻസ് എന്നി മേഖലകളെ ആണ് ഇഷ്ടപ്പെടുന്നത്,

malavika-jayaram

സിനിമയോട് തനിക്ക് ഒട്ടും താൽപ്പര്യം ഇല്ല എന്ന് മാളവിക നേരത്തെ പറഞ്ഞിട്ടുണ്ട്, എന്നാൽ ഞാൻ എന്നെങ്കിലും അഭിനയിക്കുകയാണെങ്കിൽ അത് ഉണ്ണിമുകുന്ദനൊപ്പം ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് മാളവിക പറഞ്ഞു, ഒരു അഭിമുഖത്തിലാണ് താരപുത്രി ഈ കാര്യം വ്യക്തമാക്കിയത്.
ഉണ്ണിമുകുന്ദനൊപ്പം അഭിനയിക്കാൻ  താൻ ആഗഹിക്കുന്ന കാര്യം എന്താന്നെയും മാളവിക പറഞ്ഞു.

ഉണ്ണിമുകുന്ദനും ഞാനും നല്ല സുഹൃത്തുക്കളാണ് എന്റെ ഉയരത്തിനും വണ്ണത്തിനും പറ്റിയത് ഉണ്ണിമുകുന്ദനാണ്, ഉണ്ണിക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആയിരിക്കും, അത്കൊണ്ടാണ് ഞാൻ ഉണ്ണിക്കൊപ്പം അഭിനയിക്കാൻ ആഗഹിക്കുന്നത്  എന്ന് പറഞ്ഞു, അടുത്തിടെ മാളവിക ജയറാമിനൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു, നിരവധി ട്രോളുകളാണ് മാളവികക്ക് കിട്ടിയത്, മകളുടെ കല്യാണം സ്വപ്നം കാണുന്ന ഒരു അച്ഛന്റെ കഥയാണ് പരസ്യം പറഞ്ഞത് . ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു ആ പരസ്യം. ‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്.

malavika-jayaram

വിവാഹ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന മാളവിക തന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ അന്ന് പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ചിലർ ഇത് വിവാഹം തന്നെയാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തിരുന്നു. പിന്നീടാണ് ഇതൊരു പരസ്യചിത്രം ആണെന്ന് വെളിപ്പെടുത്തലുകൾ എത്തിയത്

Join Our WhatsApp Group

Trending

To Top
Don`t copy text!