അന്നെനിക്ക് അത്രയേറെ പണത്തിന്റെ ആവിശ്യം ഉണ്ടായിരുന്നു, അതുകൊണ്ടാണ് അങ്ങനെ അഭിനയിക്കേണ്ടി വന്നത് !! വെളിപ്പെടുത്തലുമായി ശോഭന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന, ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ശോഭന പിന്നീട് സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു. പുറമെ അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന, ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ശോഭന പിന്നീട് സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു. പുറമെ അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച ഭരതനാട്യ നർത്തകി കൂടി ആണ്. ശോഭനക്ക് മികച്ച നടിക്കുള്ള ദേശിയ അവാർഡ് 2 വട്ടവും അതിനോടൊപ്പം  തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. 1984 ൽ പുറത്തിറങ്ങിയ ബാലചന്ദ്രൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലെ ബാലതാരമായിട്ടായിരുന്നു ശോഭനയുടെ അരങ്ങേറ്റം.

SHOBHANA

ഇപ്പോൾ താൻ പണത്തിന്റെ ആവിശ്യം മൂലം ചില സിനിമകളിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ശോഭന. ഒരു വർഷം തന്നെ ഇരുപത്തിമൂന്നു ചിത്രങ്ങളിൽ താൻ അഭിനയിച്ചു ആ സമയത്ത് എനിക്ക് കുറെ പണം വേണമായിരുന്നു അതുകൊണ്ടാണ് താൻ അത്രയും സിനിമകളിൽ അഭിനയിച്ചത് എന്ന് ശോഭന പറയുന്നു. ആ സമയത്ത് ഒരു ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങണം എന്ന ആഗ്രഹം ആയിരുന്നു എന്റെ മനസ്സിൽ അതിനുള്ള പണത്തിനു വേണ്ടിയാണു ഞാൻ അങ്ങനെ അഭിനയിച്ചത്. മലയാളത്തിൽ തിളങ്ങി നിന്ന സമയത്ത് ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ തനിക്ക് വന്നിട്ടുണ്ട് എന്ന് ശോഭന പറയുന്നു. എന്നാൽ അതൊക്കെ വേണ്ട എന്ന് വെക്കുക ആയിരുന്നു.

ആ സമയത്ത് മലയാളത്തിൽ നിന്നും തനിക്ക് ഒട്ടേറെ അവസരങ്ങൾ വരുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ബോളിവുഡിനോട് എനിക്ക് താൽപ്പര്യം തോന്നിയില്ല എന്ന് ശോഭന വ്യക്തമാക്കുന്നു. 1994 ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. അഭിനയ രംഗത്ത് നിന്നും കുറച്ച് നാളായി മാറി നിന്ന ശോഭനയുടെ തിരിച്ച് വരവ് സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.