കുഞ്ഞിനെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചു മറന്നു പോയതിനെ കുറിച്ച് യുവ

യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെ കുറിച്ച് പ്രത്യേകിച്ചൊരു വിശേഷണവും മലയാളികള്‍ക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികളാണിവര്‍. സീരിയല്‍ മേഖലയിലെ മികച്ച അഭിനേതാക്കളാണ് ഇരുവരും. അടുത്തിടെയാണ്…

യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെ കുറിച്ച് പ്രത്യേകിച്ചൊരു വിശേഷണവും മലയാളികള്‍ക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികളാണിവര്‍. സീരിയല്‍ മേഖലയിലെ മികച്ച അഭിനേതാക്കളാണ് ഇരുവരും. അടുത്തിടെയാണ് ഇരുവരും അച്ഛനും അമ്മയും ആയത്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ സഹോദരിയുടെ കുഞ്ഞിനെ അമ്പലത്തില്‍ വെച്ച് മറന്നു പോയതിനെ കുറിച്ചാണ് യുവ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

mridula and yuva
mridula and yuva

‘മൂത്ത ചേച്ചിയുടെ രണ്ടാമത്തെ കുഞ്ഞിനേയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ പോയി. തൊഴുതെല്ലാം കഴിഞ്ഞിട്ട് അവളെന്റെ കൈയില്‍ തൂങ്ങിയിട്ടായിരുന്നു ഉണ്ടായിരുന്നത്. തിരിച്ചിറങ്ങിയ സമയത്ത് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ള. എന്റെടുത്ത് മോളെവിടേന്ന് ചോദിച്ചപ്പോള്‍ ഞാന്‍..ഉയ്യോ…മോള്…എന്ന് പറഞ്ഞ് അവിടെയെല്ലാം തപ്പി. അവസാനം കണ്ടെത്തി. ഒരു സ്ഥലത്ത് ഇങ്ങനെ ഇരിക്കുകയായിരുന്നു. ആരേം കാണാത്തോണ്ട്. പേടിച്ച് ഒരു സ്ഥലത്ത് ഇരിക്കുകയായിരുന്നു. അന്വേഷിച്ചിറങ്ങിയില്ല. അതുകൊണ്ട് നമ്മള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ പറ്റി’ യുവ പറയുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് യുവ ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടുന്നുണ്ട്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായത്. യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.