പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കേരളത്തില്‍ നിന്നുള്ള വ്യക്തിയായി…

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കേരളത്തില്‍ നിന്നുള്ള വ്യക്തിയായി നിലോഫര്‍ മുനീറെന്ന പെണ്‍കുട്ടി .

എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫര്‍. ദുബായിയിലായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. പ്ലസ്ടു പഠനമാകട്ടെ പൂര്‍ത്തിയാവുന്നതേയുള്ളൂ. ഇതിനിടെയാണ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി അമ്ബരപ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍ പഠനകാലത്തുതന്നെ ആകാശയാത്രകളും വിമാനങ്ങളും  ഒക്കെ നിലോഫറിന്റെ സ്വപ്നങ്ങളായിരുന്നു. ദുബായിയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ ആണ് നിലോഫര്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. അതിനുശേഷം നിലോഫര്‍ നേരെ സ്വപ്‌നം തേടിയിറങ്ങുകയുമായിരുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവില്‍ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫര്‍ ഇപ്പോള്‍. നിലവിലെ നേട്ടത്തില്‍ ഒരുപാടു സന്തോഷമുണ്ടെന്നും കമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറത്താനാണ് ഇഷ്ടമെന്നും നിലോഫര്‍ പറയുന്നു.