എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും എന്നെ വെറുതെ വിടു എന്ന് മെറിൻ കരഞ്ഞു കൊണ്ട് പറഞ്ഞു; എന്നിട്ടും അയാൾ അവളെ വെറുതെ വിട്ടില്ല

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കോറൽ സ്പ്രിങ്സ് എന്ന സ്ഥലത്തെ ബ്രോവാർഡ് ഹെൽത്ത് നോർത്ത് ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയ കോട്ടയം സ്വദേശിനി മെറിൻ ജോയി എന്ന ഇരുപത്താറുകാരിയാണ് മരണപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പാർക്കിംഗ് ഏരിയയിൽ…

merin

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കോറൽ സ്പ്രിങ്സ് എന്ന സ്ഥലത്തെ ബ്രോവാർഡ് ഹെൽത്ത് നോർത്ത് ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയ കോട്ടയം സ്വദേശിനി മെറിൻ ജോയി എന്ന ഇരുപത്താറുകാരിയാണ് മരണപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പാർക്കിംഗ് ഏരിയയിൽ കാർ എടുക്കാനായി ചെന്നപ്പോൾ അവിടെ പതുങ്ങിയിരുന്ന ആക്രമി കുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. കുത്തിയതുകൂടാതെ യുവതിയുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കിയതായും സംശയമുണ്ട്..

സംഭവത്തിൽ മിഷിഗൺ സംസ്‌ഥാനത്തെ വിക്‌സോൺ എന്ന സ്ഥലത്ത് താമസിക്കുന്ന ഫിലിപ്പ് മാത്യു എന്ന 34 വയസ്സുള്ള മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അറിയുന്നു. ഇയാൾ മെറിന്റെ ഭർത്താവാണ് എന്നറിയുന്നു.. ഇവർ തമ്മിലുള്ള എന്തോ മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഇന്നലെ അമേരിക്കൻ സമയം രാവിലെ ഏഴരമണിക്കായിരുന്നു സംഭവം.

പാർക്കിംഗ് സ്ഥലത്ത് ഒളിച്ചിരുന്ന ഫിലിപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ മെറിന്റെ ദേഹത്ത് പലതവണ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. യുവതിയെ ഉടനെ തന്നെ ബ്രോവാർഡ് നോർത്ത് ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെറിനെ കുത്തിയതിനു ശേഷം തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ എത്തി ഫിലിപ്പ് സ്വയം കത്തികൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ മുറിവ് ഗുരുതരമല്ല എന്നറിയുന്നു.

പോലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒരു ടൊയോട്ട SUV ഹോസ്പിറ്റലിലെ പാർക്കിങ് ഏരിയയിൽ നിന്നും പൊലീസ് നീക്കം ചെയ്യുന്നത് കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.. മെറിൻ ഡ്യൂട്ടിക്ക് വന്ന വാഹനമാണ് ഇതെന്ന് കരുതുന്നു..