മൂന്ന് പതിറ്റാണ്ടിന് ശേഷം റഹ്‌മാന്‍ മാജിക് വീണ്ടും മലയാളത്തിലേക്ക്!!! ‘ചോലപെണ്ണെ’… പ്രമോ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എആര്‍ റഹ്‌മാന്‍ മാജിക് സംഗീതമെത്തുന്നു. ഫഹദ് നായകനാകുന്ന ‘മലയന്‍കുഞ്ഞിലൂടെയാണ് എആര്‍ റഹ്‌മാന്‍ തിരിച്ചുവരുന്നത്. ‘ചോലപെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ…

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എആര്‍ റഹ്‌മാന്‍ മാജിക് സംഗീതമെത്തുന്നു. ഫഹദ് നായകനാകുന്ന ‘മലയന്‍കുഞ്ഞിലൂടെയാണ് എആര്‍ റഹ്‌മാന്‍ തിരിച്ചുവരുന്നത്. ‘ചോലപെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.

ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയനാണ് നായിക.ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘യോദ്ധ’യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാളസിനിമ.

‘മലയന്‍കുഞ്ഞ്’ നവാഗതനായ സജിമോനാണ് സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്‍ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രതേകതയുമുണ്ട് ചിത്രത്തിന്. മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മിച്ചതും ഫാസില്‍ ആയിരുന്നു.