പ്രിത്വിയുടെ നൂലുകെട്ടിന് ഉടുക്കാൻ ഒരു സാരി വേണമെന്ന ആഗ്രം എനിക്ക് ഉണ്ടായിരുന്നു മല്ലിക സുകുമാരൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റെ. സുകുമാരൻ മരിച്ചെങ്കിലും മുൻനിര നായകൻമാർ അടങ്ങുന്ന താര കുടുംബം തന്നെയാണ് ഇപ്പോഴും സുകുമാരന്റേത്. എന്ത് പരിപാടികൾ വന്നാലും മല്ലിക സുകുമാരനെക്കുറിച്ച് സംസാരിക്കാതെ പറഞ്ഞു നിരത്താറില്ല. ഇപ്പോൾ…

മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റെ. സുകുമാരൻ മരിച്ചെങ്കിലും മുൻനിര നായകൻമാർ അടങ്ങുന്ന താര കുടുംബം തന്നെയാണ് ഇപ്പോഴും സുകുമാരന്റേത്. എന്ത് പരിപാടികൾ വന്നാലും മല്ലിക സുകുമാരനെക്കുറിച്ച് സംസാരിക്കാതെ പറഞ്ഞു നിരത്താറില്ല. ഇപ്പോൾ ഒരു സ്വാകാര്യ ചാനലിന് മല്ലിക നൽകിയ അഭിമുഖത്തിൽ തന്റെ ഇളയ മകൻ പൃഥിയുടെ നൂലുകെട്ട് ചടങ്ങിൽ തനിക്ക് ഉണ്ടായ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക. എന്റെ കുടുംബത്തിലുള്ള മറ്റുള്ള ആരെക്കാളും വ്യത്യസ്തമായ ഒരു പ്രകൃതമാണ് സുകുമാരേട്ടന്റെ. മക്കൾ വളർന്നു വരുന്ന കാലത്ത് എനിക്കും മക്കൾക്കും മറ്റും ആവിശ്യമായ തുണികളും മറ്റും എനിക്ക് മേടിക്കാനുള്ള അനുവാദം ചേട്ടൻ തന്നിരുന്നു. എന്തേലും വേണം എന്ന് ഞാൻ ചോതിക്കുകയാണേൽ ഇതൊക്കെ എന്നോട് പറയണ്ട ആവിശ്യം ഉണ്ടോ നിങ്ങൾക്കാവിശ്യം ഉള്ളത് മേടിചൂടായോ എന്നാണ് ചോദിക്കുക.

ഇതുവരെ എനിക്കോ മക്കൾക്കോ തുണിയോ മറ്റ് സാധനങ്ങളോ ചേട്ടൻ മേടിച്ചു കൊണ്ട് തന്നിട്ടില്ല. അന്ന് ഞാൻ പൃഥ്വിയെ പ്രസവിച്ച സമയത്ത് ചേട്ടൻ എന്റെ അടുത്തില്ലായിരുന്നു മദ്രാസിൽ ഒരു സിനിമ ഷൂട്ടിങ്ങിനായി പോയിരുന്നു. നൂൽ കേട്ട് ചടങ്ങടുക്കാറായിട്ടും ചേട്ടൻ തിരിച്ചെത്തിയിരുന്നില്ല അന്ന് എനിക്ക് നൂൽകെട്ടിന് ഉടുക്കാൻ ഒരു പുതിയ സാരി വേണമെന്ന ആഗ്രഹം ഉണ്ടയിരുന്നു.എന്നാൽ എനിക്ക് പോയി മേടിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. അങ്ങനെ സാരിയുടെ കാര്യം സത്യനോട് ഞാൻ പറഞ്ഞു. എന്നാൽ ചേച്ചി വിഷമിക്കേണ്ട ആവിശ്യമില്ല ഞാൻ ചേട്ടനോട് പറഞ്ഞേക്കാം എന്നാണ് സത്യൻ എന്നോട് പറഞ്ഞത്. എന്നാൽ ഒരു തരത്തിലും അലിവ് കാണിക്കുന്ന ഒരു വേദി ആയിരുന്നില്ല സുകുമാരേട്ടൻ. സത്യൻ ചേട്ടനോട് സാരിയുടെ കാര്യം അവതരിപ്പിച്ചപ്പോൾ ഇതും ഉടുതുകൊണ്ട് അവൾക്ക് എങ്ങോട്ടാ പോകേണ്ടത് എന്നായിരുന്നു രൂക്ഷമായി സത്യനോട് ചേട്ടൻ ചോദിച്ചത്.

കുറച്ചു കഴിഞ്ഞു ചേട്ടൻ സത്യനെ വിളിച്ചു കാറിൽ കയറ്റി ഒരു തുണിക്കടയിൽ ചെന്ന് ഒരുകൂട്ടം സാരികൾ അവിടെ നിന്ന കുട്ടിയെകൊണ്ട് എടുത്തീടിച്ചു. അതിൽ നിന്നും രണ്ടെണ്ണം മേടിക്കുകയും ചെയ്തു. ഇതെല്ലം കഴിഞ്ഞു ഒരു അത്ഭുതം നടന്നു എന്നരീതിയിൽ സത്യൻ എന്നെ വിളിക്കുകയുണ്ടായി കാര്യം കേട്ട് കഴിഞ്ഞപ്പോൾ ആദ്യം എനിക്ക് വിഷ്വസിക്കാനായില്ല. അതിന് പിറ്റേദിവസമാണ് നൂലുകെട്ടിനായി ചേട്ടൻ വീട്ടിൽ എത്തുന്നത്. എന്നിട്ട് റൂമിൽ വെച്ച് ബാഗ് ഒന്ന് നോക്കാൻ ചേട്ടൻ പറഞ്ഞു ഞാൻ ഒന്നും അറിയാത്തത് പോലെ നിന്നു പിന്നീട് എന്താണെന്ന് നോക്കാൻ ദേഷ്യ ഭാവത്തിൽ ചേട്ടൻ വീണ്ടും പറഞ്ഞു. ഞാൻ ബാഗ് നോക്കി സാരി കണ്ടപ്പോൾ ഞാൻ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ ഒന്ന് ചേട്ടൻ നോക്കി. ചേട്ടനെ സന്തോഷത്തോടെയും സ്നേഹത്തോടെയും കാണാൻ പറ്റില്ല ഒരിക്കൽ പോലും ചേട്ടൻ എന്നോട് കൊഞ്ചി സംസാരിച്ചിട്ടില്ല ഇങ്ങനൊയൊക്കെയാണേലും എനിക്ക് സ്നേഹവും സന്തോഷവും തരുന്ന ഒരു വെക്തി വേറെ ഇല്ലായിരുന്നു.