”ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരും’ സുകുമാരനെ ഓര്‍ത്ത് മല്ലിക

മലയാളികളുടെ പ്രിയ നടന്‍ സുകുമാരന്റെ വേര്‍പാടിന് 25 വര്‍ഷം. വില്ലനായും നായകനായുമെല്ലാം അദ്ദേഹം മലയാള സിനിമയില്‍ നിറസാന്നിധ്യമായി നിന്നു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ ഭാര്യ മല്ലിക സുകുമാരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

”ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍… ഒപ്പമുണ്ട്… ഇന്നും…”-മല്ലിക സുകുമാരന്‍ പറയുന്നു.

നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളും മല്ലികയുടെ കുറിപ്പിന് താഴെ കമന്റുകളുമായെത്തിയത്. ”വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി.. പരസ്പരം കുടയാകുവാന്‍ കഴിഞ്ഞതിനാല്‍ ജന്മം സഫലമാക്കിയവര്‍”, എന്നാണ് എഴുത്തുകാരി ശാരദകുട്ടി കമന്റ് ചെയ്തത്.

1978 ഒക്ടോബര്‍ 17-നാണ് തിരുവനന്തപുരത്തെ വസതിയില്‍ വച്ച് സുകുമാരന്‍ മല്ലികയെ വിവാഹം ചെയ്തത്. 1997 ജൂണ്‍ 16-ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

Previous article‘ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങള്‍’ മകന്റെ കല്ലറയില്‍ നിറ കണ്ണുകളോടെ ഡിംപിള്‍
Next articleപുതിയ രൂപത്തിലും ഭാവത്തിലും ഷെയിന്‍ നിഗം; ഉല്ലാസം റിലീസ് തീയതി പ്രഖ്യാപിച്ചു