ഇന്ദ്രജിത്തും പൂർണിമയും തമ്മിലുള്ള വിവാഹക്കാര്യം അവതരിപ്പിച്ചത് ഇങ്ങനെ മല്ലിക സുകുമാരൻ !!

മലയാളി പ്രേഷകരുടെ താര കുടുംബമാണ് നടൻ സുകുമാരന്റേത്. അതിനാൽ തന്നെ താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യവും ആണ്. നടൻ സുകുമാരന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം മക്കളെ വളർത്തി വലുതാക്കിയത്…

മലയാളി പ്രേഷകരുടെ താര കുടുംബമാണ് നടൻ സുകുമാരന്റേത്. അതിനാൽ തന്നെ താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യവും ആണ്. നടൻ സുകുമാരന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം മക്കളെ വളർത്തി വലുതാക്കിയത് മല്ലിക സുകുമാരൻ ആണ്. ഇപ്പോൾ മല്ലിക സുകുമാരൻ ഇന്ദ്രജിത്തും പൂർണിമയും തമ്മിലുള്ള വിവാഹക്കാര്യം അവതരിപ്പിച്ചത് എങ്ങനെയെന്ന് തുറന്ന് പറയുകയാണ്. ആദ്യം പൂർണിമ നല്ല കുട്ടിയാണെന്നും കോഴ്സ് പഠന ശേഷം തനിക്ക് പൂർണിമയെ ഇഷ്ടമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

അന്ന് പൂർണിമയുടെ പഠനം കഴിയട്ടെ എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. അതോടെ ഇന്ദ്രജിത്ത് പറഞ്ഞത് അവളുടെ കുടുബത്തിലെ എല്ലാരെയും നേരുത്തെ തന്നെ വിവാഹം കഴിപ്പിക്കും എന്നായിരുന്നു. അങ്ങനെ എങ്കിൽ എന്റെ കുട്ടികളെ 23, 24 വയസാകാതെ വിവാഹ കഴിപ്പിക്കാൻ ആകില്ലെന്ന് ഞാനും പറയുകയുണ്ടായി. ഇതുകേട്ട് ഇരുവരും ചിരിക്കുകയും ചെയ്തു. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഈകാര്യം പറഞ്ഞത്. ഇതിൽ പിന്നെ ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തിന് ജോലി ലഭിക്കുകയും അതിന് ശേഷമായിരുന്നു വിവാഹം എന്നും മല്ലിക പറയുന്നു.

ഇതുപോലെ തന്നെ പൃഥ്വിരാജ് സുപ്രിയയുടെ പറഞ്ഞതും ഓർക്കുന്നു. ആ സമയത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട് സുപ്രിയയെ കണ്ടപ്പോൾ ഇഷ്ടമായെന്നും മല്ലിക പറയുന്നു. ഇരുവർക്കും അനുയോജ്യമായ ഭാര്യമാരയാണ് കിട്ടയതെന്നും നല്ല രണ്ടു മരുമക്കളെ ആണ് തനിക്ക് കിട്ടിയതെന്നും മല്ലിക പറയുന്നു. ഇരുവരും തന്നെയാണ് കുട്ടികളുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത്. ഇരുവരുടേയും സ്വാഭാവത്തിനൊത്ത്‌ പോകുന്ന ഭാര്യമാണ് ഇവരെന്നും മല്ലിക പറയുന്നു.