അവൾക്ക് കുട്ടികളുമൊത്ത് വെക്കേഷന് ലോകം ചുറ്റാൻ സമയം ഉണ്ട്, ഇവിടെ വന്ന് എന്നെ കാണാൻ സമയം ഇല്ല!

ഏറെ ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ആണ്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തിനെയും പ്രിത്വിരാജിനെയും കൂടാതെ മരുമക്കളായ പൂര്ണിമയും സുപ്രിയയും എല്ലാം തന്നെ…

Mallika sukumaran about poornima

ഏറെ ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ആണ്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തിനെയും പ്രിത്വിരാജിനെയും കൂടാതെ മരുമക്കളായ പൂര്ണിമയും സുപ്രിയയും എല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇവരിൽ ആരെങ്കിലും ഒരാൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് രസകരമായ കമെന്റുകളുമായി മാറ്റ് കുടുംബ അംഗങ്ങളും എത്താറുണ്ട്. ഇത് ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്. പലപ്പോഴും മല്ലിക സുകുമാരനുമൊപ്പമുള്ള ചിത്രങ്ങൾ പൂർണിമ പങ്കുവെക്കാറുണ്ട്. മല്ലിക തനിക്ക് അമ്മായി ‘അമ്മ അല്ല, ‘അമ്മ ആണെന്ന് പൂർണിമ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ തനിക്ക് മരുമക്കൾ ഇല്ല എന്നും നാല് മക്കൾ ആണെന്നും മല്ലികയും പറഞ്ഞിട്ടുണ്ട്. poornima-with-malllika-suku

ഇപ്പോൾ വനിതാ ദിനത്തിൽ മല്ലികയും പൂര്ണിമായും നടത്തിയ രസകരമായ ലൈവ് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മല്ലികയുടെ ആരാധകർക്ക് ചോദിക്കാനുള്ള ചില ചോദ്യങ്ങൾ ആണ് രസകരമായി പൂർണിമ ചോദിച്ചിരിക്കുന്നത്. അതിനെല്ലാം കൃത്യമായ മറുപടിയും മല്ലിക കൊടുത്തു. ഒരു ചോദ്യത്തിൽ പൂർണിമ ശരിക്കും പെട്ട് പോകുകയായിരുന്നുവെന്ന് പറയാം. എപ്പോഴെങ്കിലും പൂർണിമ തന്നെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നാണു മല്ലികയോട് ചോദിച്ചചോദ്യം. അതിനു വളരെ രസകരമായ രീതിയിൽ തന്നെയാണ് മല്ലിക മറുപടിയും നൽകിയത്. ഓണത്തിനും ക്രിസ്തുമസിനും സമ്മർ വെക്കേഷനുമെല്ലാം കുട്ടികളുമായി ലോകം ചുറ്റാൻ സമയം ഉണ്ട്, നാല് ദിവസം അവരുമായി വന്നു തിരുവനന്തപുരത്ത് അമ്മയുടെ അടുത്ത് നില്ക്കാൻ പറഞ്ഞാൽ അവൾക്ക് സമയം ഇല്ല എന്നാണ് മല്ലിക നൽകിയ ഉത്തരം. mallika-sukumaran-facebook-

താൻ വന്നില്ലെങ്കിലും അതിനു പകരം ഇന്ദ്രൻ വരാറുണ്ടല്ലോ എന്നാണു പൂർണിമ തിരിച്ചു ചോദിച്ചത്. തനിക്ക് കുറെ നാളായി തന്റെ മക്കളെ തന്നെ കണ്ടു മടുത്തെന്നും ഇനി മരുമക്കളെയും കൊച്ചുമക്കളെയും കണ്ടാൽ മതിയെന്നും ആണ് മല്ലിക തമാശ രൂപേണ പറഞ്ഞത്.