സ്വന്തം അമ്മയുടെ അഭിനയം കണ്ട് പൃഥ്വിരാജിന്റെ കമന്റ്..!!

മലയാള സിനിമയ്ക്ക് കിട്ടിയ രണ്ട് മികച്ച താരങ്ങളാണ് ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. നടനായി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് പിന്നീട് സിനിമാ ലോകത്തെ ഓരോ മേഖലകൡും കഴിവു തെളിയിക്കുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്. നടനായും, ഗായകനായും, സംവിധായകനായും നിര്‍മ്മാതാവായും അദ്ദേഹം മലയാള സിനിമാ രംഗത്ത് തിളങ്ങുകയാണ്. ഇന്ദ്രജിത്ത് സുകുമാരനും വൈകാതെ സംവിധാന രംഗത്തേക്ക് എത്തുമെന്നാണ് സൂചന.

ഇപ്പോഴിതാ പൃഥ്വിരാജിലെ സംവിധായകനെ കുറിച്ച് അമ്മ മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ബ്രോഡാഡിയാണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത സിനിമയായിരുന്നു ഇത്. മല്ലിക സുകുമാരനും ആ സിനിമയുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഒരു സംവിധായകന്‍ എന്ന നിലയില്‍ മകന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് മല്ലിക

bro daddy

പങ്കുവെച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇതേ കുറിച്ച് സംസാരിച്ചത്. ഷോട്ടുകളില്‍ പൂര്‍ണ തൃപ്തി തോന്നിയാല്‍ മാത്രമാണ് പൃഥ്വി ഒക്കെ പറയുക എന്നാണ് മല്ലിക പറയുന്നത്. ആ ഷോട്ട് പൃഥ്വി വിചാരിച്ചത് പോലെ ആയി വരുന്നത് വരെ ഷോട്ടുകള്‍ എടുപ്പിക്കും.

മാത്രമല്ല, ഓരോ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തമായ ധാരണ മനസ്സില്‍ ഉണ്ടാകും അവര്‍ എങ്ങനെ നടക്കണം ഇരിക്കണം ചിരിക്കണം എന്നെല്ലാം അത് അതുപോലെ എടുക്കാനും ശ്രമിക്കും എന്നും മല്ലിക പറയുന്നു. ഷൂട്ടിംഗ് സമയത്ത് മല്ലികയുടെ ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് നല്ല ഭാവിയുണ്ട് എന്നാണത്രെ പൃഥ്വിരാജ് പറഞ്ഞത് എന്നാണ് മല്ലിക കൂട്ടിച്ചേര്‍ക്കുന്നത്.

 

Previous articleരാജുവിന് ഇത്തിരി ക്ഷമ കുറവാണ്… ഇന്ദ്രന് കൂടുതലും, ഒരുപാട് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്: മല്ലിക സുകുമാരന്‍
Next articleകെ.ജി.എഫ് കാണുന്നതിനിടെ തിയേറ്ററില്‍ ‘ യഥാര്‍ത്ഥ റോക്കി ഭായ്’: ഒന്നുപറഞ്ഞ് രണ്ടമത്തതിന് ‘വെടി’, ഒരാള്‍ ആശുപത്രിയില്‍