നങ്കള്‍, നിങ്കള്‍… പൃഥ്വിയുടെ മകളുടെ മലയാളം! ഇതിലും ഭേദം ഇംഗ്ലീഷ് തന്നെ പറയുന്നതാണെന്ന് മല്ലിക സുകുമാരന്‍!

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ടവരാണ് മലയാളികള്‍.. എന്നാല്‍ അവന്‍ എന്നോട് ഇംഗ്ലീഷില്‍ കടുക് വറക്കാന്‍ വരാറില്ലെന്ന് അമ്മ മല്ലിക സുകുമാരന്റെ തഗ്ഗ് ഡയലോഗ്.. പൃഥ്വിയെ പോലെ തന്നെ മകള്‍ അലംകൃതയും ഭയങ്കര ഇംഗ്ലീഷ് ആണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്ന സ്‌കൂളിന്റെ കോംമ്പൗണ്ടിന്റെ ഉള്ളില്‍ കയറിയാല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ.. ഞാനും കൊച്ചുമകളുടെ സ്‌കൂളില്‍ പോയാല്‍ ഇംഗ്ലീഷാണ് പറയാറ്.. അപ്പോള്‍ എന്റെ അടുത്ത് വീട്ടില്‍ വരുമ്പോള്‍ മകളോട് രാജു പറയും..

അച്ഛമ്മയുടെ അടുത്ത് നിന്ന് മലയാളം പഠിക്ക് എന്ന്.. കാരണം മക്കള്‍ക്ക് മാതൃഭാഷയില്‍ തീരെ അറിവില്ലാതായി പോകരുതല്ലോ.. എന്നാലും നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ക്ക് ഇംഗ്ലീഷ് മാത്രമേ വരൂ.. എന്നാണ് മല്ലിക സുകുമാരന്‍ ആലിയെ കുറിച്ച് പറയുന്നത്.. പിന്നെ ഒന്നുകൂടി അത് മലയാളത്തില്‍ പറഞ്ഞ് വരുമ്പോള്‍ നങ്കള്‍ നിങ്കള്‍.. എന്നെല്ലാമാണ് പറയുക…

അത് കേള്‍ക്കുമ്പോള്‍ എന്റെ പൊന്നുമക്കളേ.. ആലിയുടെ ഇംഗ്ലീഷ് തന്നെയാണ് ഭേദം എന്നാണ് മല്ലിക സുകുമാരന്‍ ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.. ശരിക്കും അച്ഛമ്മ എന്ന ഈ ഘട്ടം ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ട് എന്നാണ് മല്ലിക പറയുന്നത്. മൂന്ന് പേരേയും ഒന്നിച്ച് കിട്ടിയാല്‍ എനിക്ക് വലിയ സന്തോഷമാണ്..

പക്ഷേ… അത് എപ്പോഴും അങ്ങനെ സംഭവിക്കില്ലെന്ന് മല്ലിക പറയുന്നു… കൊച്ചുമക്കള്‍ പഠിത്തവും മറ്റ് ഓണ്‍ലൈന്‍ ക്ലാസുകളുമായി എപ്പോഴും തിരക്കിലാവും. ഒരാള്‍ ഫ്രീയാകുമ്പോള്‍ മറ്റേയാള്‍ ക്ലാസില്‍ ആയിരിക്കുമെന്നും മല്ലിക പറയുന്നു.. ഇന്ദ്രജിത്തിന്റെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്…ആലിയുടെ ഓരോ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

Nikhina