Film News

മക്കൾ അദ്ദേഹത്തിൽ നിന്നും ഇനിയും പഠിക്കാനുണ്ട് !! സുകുമാരന്റെ ഓർമ്മയിൽ മല്ലിക സുകുമാരൻ

sukumaran-death-aniversary

മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് സുകുമാരൻ, അദ്ദേഹത്തിന്റ വിയോഗം ഇന്നും മലയാള സിനിമക്ക് തീരാ നഷ്ടമാണ്. സുകുമാരൻ ആന്തരിച്ചിട്ട് ഇന്നേക്ക് 23 വര്ഷം തികയുകയാണ്. നാല്പത്തിയൊൻപത് വയസ്സുള്ളപ്പോൾ ആയിരുന്നു സുകുമാരൻറെ മരണം. സുകുമാരന്റെ ഓർമ്മ ദിനത്തിൽ ഭർത്താവിനെ കുറിച്ച് എഴുതിയിരിക്കുകയാണ് മല്ലിക. മല്ലികയുടെ വാക്കുകൾ ഇങ്ങനെ.

1413369067-prithviraj-sukumaran-during-his-younger-days

മക്കളൊക്കെ അദ്ദേഹത്തില്‍നിന്ന് ഇനിയും കുറെ പഠിക്കാനുണ്ടെന്ന് അവര്‍ പറയുന്നു. ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്ലാസിലും പൃഥ്വിരാജ് ഒമ്ബതാം ക്ലാസിലും പഠിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇന്ദ്രജിത്തിന് തമിഴ്നാട്ടിലെ കോളേജില്‍ പഠിക്കാന്‍ ചേര്‍ത്തശേഷമായിരുന്നു അദ്ദേഹം ഞങ്ങളെ വിട്ടുപോയതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ജീവിതമേ അവസാനിച്ചു എന്ന് വിചാരിച്ച നിമിഷങ്ങളായിരുന്നു അത്.

mallika-sukumaran-2

ജീവിതത്തിലെ വലിയ ശക്തി എന്നെ വിട്ടു പോയി എന്ന് തോന്നിയെങ്കിലും തളര്‍ന്നു പോകരുത് എന്ന് എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങളിലൂടെയാണ് ഞങ്ങള്‍ ഇതുവരെ എത്തിയത്. മക്കള്‍ ഭാവിയില്‍ സിനിമയില്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമാന്യം വിദ്യാഭ്യാസം കഴിഞ്ഞ് മാത്രമേ സിനിമയിലെത്താവുള്ളൂ എന്നൊരു
നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നവെന്ന് മല്ലിക സുകുമാരന്‍ ഓര്‍മ്മിക്കുന്നു.

 

Trending

To Top
Don`t copy text!