തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലിക സുകുമാരൻ മത്സരിക്കുന്നു, വാർത്തകളോട് പ്രതികരിച്ച് താരം

കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ തദ്ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം കോർപറേഷനിൽ മല്ലിക മത്സരിക്കുന്നു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ അതിനോട്…

കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ തദ്ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം കോർപറേഷനിൽ മല്ലിക മത്സരിക്കുന്നു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ അതിനോട് താരം പ്രതികരിച്ചിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല എന്നാണ് താരം വ്യക്തമാക്കുന്നത്, താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക പ്രതികരിച്ചു.
Mallika-Sukumaran-690x390
തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ നിന്ന് മല്ലിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മല്ലിക രംഗത്തെത്തിയത്, സ്ഥാനാര്‍ഥി ആകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ല. എങ്ങനെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത് അറിയില്ലെന്നുമാണ് അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മല്ലിക സുകുമാരന്‍ പറഞ്ഞത്.

അതേസമയം അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ തന്‍റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു അഭ്യുഹം പൊട്ടിപ്പുറപ്പെട്ടതെന്നാണ് അനുമാനിക്കുന്നത്. താനൊരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതുചിന്താഗതിക്കാരനായിരുന്നെന്നുമായിരുന്നു മല്ലിക സുകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കാന്‍ പോവുന്ന കോര്‍പ്പറേഷനുകളിലൊന്നാണ് തിരുവനന്തപുരത്തേത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ സ്വാധീനം ഉള്ള കോര്‍പ്പറേഷനിന്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരോ വോട്ടും നിര്‍ണ്ണായകമാണ്.
കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ഭരണം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. ബിജെപിയാവട്ടെ കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനം ഇത്തവണ ഒന്നാമതാക്കി മാറ്റുമെന്നാണ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാമതായിപ്പോയ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണ്.