സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നത് വളരെ കുറവാണെന്ന് മാളവിക മോഹനൻ!

യുവനടി മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നത് കുറവാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനൻ. നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ ആണെന്നും നടിമാരുടെ അഭിമുഖങ്ങളിൽ…

യുവനടി മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നത് കുറവാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനൻ. നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ ആണെന്നും നടിമാരുടെ അഭിമുഖങ്ങളിൽ പാലും മെയിൽ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നതെന്നാണ് മാളവിക മോഹനൻ പറയുന്നത്.


മാളവിക മോഹനൻന്റെ വാക്കുകൾ ഇങ്ങനെയാണ്, ”നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിലാണെന്നും . ഞാൻ ക്രിസ്റ്റിക്ക് വേണ്ടി ചെയ്ത 90 ശതമാനം അഭിമുഖങ്ങളിലും ഏതാണ്ട് അൻപത് ശതമാനത്തിലധികം ചോദ്യങ്ങൾ ചോദിക്കുന്നത് രജനികാന്ത് സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടായിരുന്നുവെന്നും, പ്രമുഖ താരങ്ങളായ വിജയ് , ധനുഷ്, ദുൽഖർ, ആസിഫ് എങ്ങനെയൊക്കെയാണ് എന്നായിരുന്നു, എനിക്ക് എന്റെ കോ സ്റ്റാറുകളെ ഇഷ്ടമാണ്.

പക്ഷേ എന്റെ പോയന്റ് അതല്ല. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, നമ്മൾ മെയിൽ ആക്ടേർസിനോട് ഇത്ര ചോദിക്കുന്നില്ലല്ലോ. നസ്രിയയുടെ കൂടെയോ പാർവതിയുടെ കൂടെ വർക്ക് ചെയ്യാൻ എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഇനി അഥവാ ചോദിച്ചാൽ തന്നെ ഒന്നോ രണ്ടോ ചോദ്യങ്ങൾ പരമാവധി ചോദിക്കുമായിരിക്കും. പക്ഷെ നടിമാരുടെ അഭിമുഖങ്ങളിൽ മെയിൽ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത് കൂടാതെ സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നതും കുറവാണ് എന്നാണ് മാളവിക മോഹനൻ പറയുന്നത്.