രാത്രി കാലങ്ങളിൽ മുല്ലപ്പൂ ചൂടി ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യുവതിയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം; മുല്ലപ്പൂ പൊട്ട് ട്രെൻഡിങ്ങിൽ

രാത്രി വൈകി മുല്ലപ്പൂ ചൂടി ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യുവതിയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം മുല്ലപ്പൂ പൊട്ട് യൂട്യൂബിൽ ട്രെൻഡിങ്  ആകുന്നു. ശ്രീകാന്ത് പങ്ങപാട്ട് രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിമിൽ ചലിചിത്ര…

mullappoo pott

രാത്രി വൈകി മുല്ലപ്പൂ ചൂടി ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യുവതിയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം മുല്ലപ്പൂ പൊട്ട് യൂട്യൂബിൽ ട്രെൻഡിങ്  ആകുന്നു. ശ്രീകാന്ത് പങ്ങപാട്ട് രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിമിൽ ചലിചിത്ര താരങ്ങളായ പ്രിയങ്ക ബിനു അടിമാലി, ധനം കണ്ണൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആണ് ഷോർട് ഫിലിം റിലീസ് ചെയ്തത്.

പ്രധാന യൂട്യൂബ് ചാനലായ ഫിലിം മാനിയയിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയിൽ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ  വളരെ മികച്ച  രീതിയിൽ ആണ് ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. മുല്ലപ്പൂവ് ചൂടി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ സമൂഹം നോക്കിക്കാണുന്ന രീതിയാണ് ഇതിലൂടെ ശ്രീകാന്ത് തുറന്നു കാട്ടുന്നത്. ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മുല്ലപ്പൂ പൊട്ട് ട്രെൻഡിങ്ങിൽ സ്ഥാനം പിടിക്കുക ആയിരുന്നു.

കടപ്പാട് :  FILM MANIA