താര സമ്പന്നമായി മാമാങ്കം ഓഡിയോ ലോഞ്ച്!

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ പ്രഖ്യാപന കാലം മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു…

Mamangam Audio Launch

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ പ്രഖ്യാപന കാലം മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. പരാജയപ്പെട്ട ഒരുചാവേർ പോരാളിയുടെയും  അക്കാലത്തെ ഭരണവർഗങ്ങളുടെ കീഴിൽ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് സിനിമയുടെ പ്രമേയം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് ഹയാറ്റിലാണ് ചടങ്ങ് നടന്നത്. മമ്മൂട്ടി, ബ്ലെസി, എം. പദ്മകുമാർ, സണ്ണി വെയ്ൻ , ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ , അനു സീതാര തുടങ്ങിയ താരങ്ങൾ മമങ്കം സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

സോഴ്സ്: Mollywood Movie Events