മാമാങ്കം നിര്‍മ്മാതാവിനും റേഞ്ച് റോവര്‍ സ്വന്തം!!!

സിനിമാ താരങ്ങള്‍ എല്ലാം ആഢംബര വാഹനങ്ങള്‍ക്ക് പിറകെയാണ്. മലയാളത്തിന്റെ യുവ താരങ്ങളും ആഢംബരത്തില്‍ ഒട്ടു പിറകിലല്ല. കഴിഞ്ഞ ദിവസം യുവതാരം ടൊവിനോയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പുതിയ ആഢംബര സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്‌സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 2.66 കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.

3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 258 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ ലോങ് വീല്‍ ബെയ്‌സാ. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.3 സെക്കന്‍ഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്‌യുവിയുടെ ഉയര്‍ന്ന വേഗം 234 കിലോമീറ്ററാണ്.

രണ്ട് ദിവസം മുന്‍പാണ് ലിസ്റ്റില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയ വിവരം ആരാധകരോട് പങ്കുവച്ചത്. നടന്‍ പൃഥ്വിരാജിനും ലിസ്റ്റിന്‍ നന്ദി അറിയിച്ചിരുന്നു. ‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു. അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി.. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു…കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, എന്നായിരുന്നു ലിസ്റ്റിന്‍ പങ്കുവച്ചത്.

Previous articleദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ ഇനിയും ഒരു ലക്‌ഷ്യം ശാലു മേനോൻ!!
Next articleമകൾക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്