Film News

കണ്ണെഴുതി പൊട്ടു തൊട്ടു സ്ത്രൈണ വേഷത്തിൽ മമ്മൂക്ക, കുറിപ്പ് വൈറൽ ആകുന്നു

Mammoka in a feminine role as a blonde, note is viral

കഴിഞ്ഞ ദിവസമാണ് മാമാങ്കം എന്ന ചിത്രത്തില്‍ സ്‌ത്രൈണ ഭാവത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ പുറത്തുവിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച്‌ ഒരു ആരാധകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മൂക്കയ്ക്ക് കൈയടിച്ചേ മതിയാകൂ എന്ന് പറഞ്ഞ ആരാധകന്‍ ഈ ചിത്രം ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ല എന്നും കുറിച്ചു. ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്ബോഴാകും ഭംഗി ഉണ്ടാവുക എന്നാണ് ഇതിനെ കുറിച്ച്‌ ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. ഇതിന് ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍ എന്നും അദ്ദേഹത്തിന്റെ സിനിമയിലെ സര്‍പ്രൈസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യMammoka in a feminine role as a blonde, note is viral സ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു പാഠ പുസ്തകമാണ് എന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു ചിത്രം മാമാങ്കം ടീം പുറത്തു വിടുകയുണ്ടായി.. അത് ചെയ്യേണ്ടി ഇരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്ബോഴാകും ഭംഗി.. അതാകും മികച്ച ആസ്വാദനം.അത് തിരിച്ചറിഞ് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്ന പ്രൊഡ്യൂസർ ചിത്രം റിവീൽ ചെയ്തതിലെ യുക്തി ആണെന്ന് തോന്നുന്നു. എങ്കില്‍ അവര്‍ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ആ ചിത്രത്തിലൂടെ.പക്ഷെ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേല്‍ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം.കുറച്ചു കൂടി പക്വത ആകാമായിരുന്നു.ഇതിനൊക്കെ ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍.അയാളുടെ സിനിമയിലെ സര്‍പ്രൈസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു Mammoka in a feminine role as a blonde, note is viralപാഠ പുസ്തകമാണ്. അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകര്‍ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്.? മറയ്ച്ചു വയ്ക്കേണ്ടവ മറയ്ച്ചു തന്നെ വയ്ക്കണം. അതിന് ആദ്യം ഓടിയൻസ് ന്റെ പ്‌ളസ് അറിയണം ? മമ്മൂട്ടി എന്തുകൊണ്ടാണ് ഇപ്പോഴും ഒരു മഹാനടനായി തുടരുന്നത്. ഇക്കാര്യത്തില്‍ “മമ്മൂട്ടി: നക്ഷത്രങ്ങളുടെ രാജകുമാരന്‍” എന്ന പുസ്തകത്തില്‍ എം ടി എഴുതിയ ലേഖനത്തില്‍ ഒരു നിരീക്ഷണമുണ്ട്. അത് വളരെ കൃത്യമാണ് എന്നാണ് തോന്നുന്നത്. “ഇടക്കാലത്ത് മമ്മൂട്ടിക്ക് ഒരു മോശം കാലമുണ്ടായിരുന്നു. തിയേറ്ററില്‍ മമ്മൂട്ടിയെ കാണുമ്ബോള്‍ കൂക്കിവിളിക്കുന്ന ഒരു കാലം. എന്തായിരുന്നു അതിന് കാരണമെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല. അത്ര മോശമായ പ്രകടനമൊന്നും കൊണ്ടല്ല. നമ്മുടെ ജനത്തിന്‍റെയൊരു സ്വഭാവമാണത്. അന്ന് മമ്മൂട്ടിയെ പ്രൊഡ്യൂസര്‍മാര്‍ക്ക് വേണ്ട. ഡയറക്ടര്‍മാര്‍ക്ക് വേണ്ട. അങ്ങനെയൊരു കാലഘട്ടം. അതിലാണ് ഞാന്‍ മമ്മൂട്ടിയെ ഏറ്റവുമധികം അഭിനന്ദിക്കുകയും ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്നത്. അന്ന് Mammoka in a feminine role as a blonde, note is viralഅദ്ദേഹത്തിന്‍റെ മനസ് ഇടറിയില്ല. ആത്മസംയമനത്തോടെ നേരിട്ടു. മമ്മൂട്ടിയുടെ വിജയത്തിന്‍റെ അടിസ്ഥാനം എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ അദ്ധ്വാനം എന്നുതന്നെ പറയാം. ആത്മവിശ്വാസം, പിന്നെ ആത്മ സമര്‍പ്പണം. ചെയ്യുന്ന എന്തിനോടും പരിപൂര്‍ണ്ണമായിട്ട് നീതി കാണിക്കുന്ന, എല്ലാം സമര്‍പ്പിക്കുന്ന ഒരാത്മാര്‍പ്പണമുണ്ട്. അധ്വാനിക്കുക, അദ്ധ്വാനം ഒരു ചെറിയ കാര്യമല്ല” – എം ടി പറയുന്നു. എന്നിരുന്നാലതും ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകു.

Trending

To Top
Don`t copy text!