ബിഗ് ബി ഇന്നാണ് എല്ലാവരും കൊണ്ടാടുന്നത്…! അന്ന് സ്റ്റോണ്‍ ഫേസ് എന്നാണ് എല്ലാവരും പറഞ്ഞത്…- മമ്മൂട്ടി

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തുന്ന ബിലാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം എന്നാണ് ബിലാല്‍ വരിക എന്ന് നോക്കിയിരിക്കുകയാണ് ആരാധര്‍.. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക്…

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തുന്ന ബിലാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം എന്നാണ് ബിലാല്‍ വരിക എന്ന് നോക്കിയിരിക്കുകയാണ് ആരാധര്‍.. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഭീഷ്മ പര്‍വ്വത്തിലൂടെ മൈക്കിളപ്പനായാണ് മമ്മൂക്ക എത്തിയത്. ഈ സിനിമയും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ബിഗ് ബി എന്ന സിനിമയെ കുറിച്ച് മമ്മൂട്ടി ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

2007ല്‍ ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങിയത് എങ്കിലും സിനിമ പിന്നീടാണ് ഏറെ ചര്‍ച്ചയായത്. ഈ സിനിമയില്‍ മമ്മൂട്ടിയെ ഒരു മരമാക്കി കളഞ്ഞു എന്ന് സംവിധായകന്‍ അമല്‍ നീരദിനോട് പോലും പരലും പരാതി പറഞ്ഞു എന്നാണ് അവതാരകന്‍ പറയുന്നത്… ഇതില്‍ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു… ബിഗ് ബി എന്ന സിനിമ ഇപ്പോള്‍ വലിയ കാര്യമായി കൊണ്ടാടപ്പെടുന്നുണ്ട്.. എന്നാല്‍ അന്ന് സ്റ്റോണ്‍ ഫേസ് ആക്റ്റിംഗ് എന്നാണ് ആളുകള്‍ പറഞ്ഞത്. ഓരോ മനുഷ്യനും ഓരോ രീതികളുണ്ട്.

ഒരു തരത്തിലുള്ള എക്‌സ്പ്രഷന്‍ ഇല്ലാത്ത ആളുകളുണ്ട്… ഒരു തരത്തിലുമുള്ള ബോഡി ലാംഗ്വേജ് ഇല്ലാത്ത ആളുകളുണ്ട്. അങ്ങനെ നമ്മള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതൊക്കെയാണ് ആലോചിക്കുന്നത്. ബോഡി ലാംഗ്വേജും നമ്മുടെ ഡയലോഗും തമ്മില്‍ മാച്ച് ചെയ്യണം. ഓരോ കഥാപാത്രവും ഓരോ രീതികളിലാണ്. മുന്നറിയിപ്പിലെ രാഘവന്‍ കൈ ആട്ടാറേയില്ല.

അങ്ങനെ ഓരോ കാര്യങ്ങളിലും ഓരോന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സെറ്റില്‍ എത്തി വേഷവും അവിടുത്തെ അന്തരീക്ഷവും എല്ലാമായി.. നമ്മള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ അറിയാം ഇത് ഞാന്‍ അല്ല മറ്റേയാളാണ് എന്ന്. അങ്ങനെയാണ് താന്‍ ഓരോ കഥാപാത്രമായി മാറുന്നത് എന്നാണ് മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നത്.