‘സിനിമാ നടിയാണെന്ന് വിചാരിച്ചു’!! കളക്ടറാണെന്ന് അറിഞ്ഞപ്പോള്‍ രേണുരാജിനോട് സോറി പറഞ്ഞ് മമ്മൂട്ടി

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ഇന്ന് 83ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍…

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ഇന്ന് 83ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത മെഗാ താരം മമ്മൂട്ടി കളക്ടറെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കളക്ടര്‍ രേണുരാജിനെ ശ്രദ്ധിച്ച മമ്മൂട്ടി, ‘നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന നടി ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്’, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒപ്പം രേണുരാജിനോട് താരം സോറിയും പറഞ്ഞു.

മാത്രമല്ല, കളക്ടറിന്റെ മലയാള ഭാഷയെയും താരം അഭിനന്ദിച്ചു. വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.

‘കളക്ടര്‍ നല്ല ബെസ്റ്റ് മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിക്കുന്നത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ചടങ്ങില്‍ യേശുദാസ് പാടിയ ‘തനിച്ചോന്നു കാണാന്‍’ എന്ന പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ചും മമ്മൂട്ടി നിര്‍വഹിച്ചു.