മമ്മൂട്ടിയ്ക്ക് അത്യാഗ്രഹമാണ്..! ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്..!!

മലയാള സിനിമാ ലോകത്തെ താരരാജാവാണ് മമ്മൂട്ടി. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും സിനിമയില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കാത്ത ആരും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ല. ആ ഒരു ദിനത്തിന് വേണ്ടി മാത്രം കാത്തിരിക്കുന്ന എത്രയോ പേര്‍ മലയാള സിനിമാ രംഗത്തുണ്ട്, അദ്ദേഹത്തിന്റെ…

മലയാള സിനിമാ ലോകത്തെ താരരാജാവാണ് മമ്മൂട്ടി. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും സിനിമയില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കാത്ത ആരും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ല. ആ ഒരു ദിനത്തിന് വേണ്ടി മാത്രം കാത്തിരിക്കുന്ന എത്രയോ പേര്‍ മലയാള സിനിമാ രംഗത്തുണ്ട്, അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ ഡേറ്റ് കിട്ടാനായി സംവിധായകരും ബന്ധപ്പെട്ടവരും കാത്ത് നില്‍ക്കുമ്പോള്‍

സിനിമയിലെ ചാന്‍സ് ചോദിക്കല്‍ എന്ന രീതിയെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സംവിധായകരോട് ഇപ്പോഴും ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. നാളെ റിലീസാകാനിരിക്കുന്ന അദ്ദേഹത്തിന്റെ ഭീഷ്മ പര്‍വ്വം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് സിനിമ എന്ന തന്റെ അത്യാഗ്രത്തെ കുറിച്ച് താരം പറയുന്നത്.

ഇത്രയും വലിയ നടനായിട്ടും സിനിമയില്‍ ചാന്‍സ് ചോദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു സിനിമയോടുള്ള അടക്കാനാവാത്ത താല്‍പര്യത്തെ കുറിച്ച് നടന്‍ പറഞ്ഞത്. ചാന്‍സ് ചോദിക്കാതെ ആരെങ്കിലും അവസരം തരുമോ എന്നാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്.

ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് താന്‍. സിനിമയോട് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചു പോകുന്നതാണ്. അതൊരു കുറവായിട്ട് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.