രാജമാണിക്യത്തിന് രണ്ടാം ഭാഗം..! മമ്മൂക്കയുടെ മാസ്സ് മറുപടി!

പ്രിയ നടന്‍ മമ്മൂട്ടി ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്.. അതിലെ ചില കഥാപാത്രങ്ങളുടേയെങ്കിലും ഒരു രണ്ടാം വരവ് നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. അതില്‍ ആരാധകര്‍ ഒരു രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂക്കയുടെ കഥാപാത്രമാണ് രാജമാണിക്യം. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ സംശങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം.

ഇതോടൊപ്പം മറ്റൊരു സന്തോഷവാര്‍ത്ത കൂടി അദ്ദേഹം പുറത്ത് വിട്ടിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്കിന്റെ ഭാഗമായി ദുബായില്‍ നടന്ന പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജമാണിക്യത്തിന് എന്തിനാണ് ഒരു രണ്ടാം ഭാഗം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകളിലേക്ക്.. രാജമാണിക്യത്തിന് രണ്ടാംഭാഗം വേണമെന്നും അത് ഉണ്ടോ എന്നും പലരും ചോദിക്കുന്നുണ്ട്… എന്തിനാണ് ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം.. മമ്മൂക്ക ചോദിക്കുന്നു. രാജമാണിക്യത്തിന്റെ കഥ അവിടെ കഴിഞ്ഞു.രണ്ടാമത് അയാള്‍ എവിടെയെങ്കിലും ജനിച്ച് വളര്‍ന്ന് അതിലെ അമ്മയുമായുള്ള സ്വീക്വന്‍സൊന്നും നമുക്ക് രണ്ടാമത് കൊണ്ടുവരാന്‍ കഴിയില്ലല്ലോ…

എന്നും അദ്ദേഹം പറഞ്ഞു.. അങ്ങനെ എല്ലാ സിനിമകള്‍ക്കും രണ്ടാം ഭാഗം എടുക്കാന്‍ സാധിക്കില്ല.. അതേസമയം, സിബിഐ വേണമെങ്കില്‍ ഇനിയും വരും എന്ന സൂചനയാണ് ആ വേദിയില്‍ വെച്ച് അദ്ദേഹം നല്‍കിയത്… ഈ വാര്‍ത്ത ആരാധകരും ആഘോഷമാക്കുകയാണ്.. സിബിഐ വേണമെങ്കില്‍ ഇനിയും വരാം, കാരണം വേറെ വേറെ കേസുകളാണ്. അതില്‍ ഒരു കഥാപാത്രം മാത്രമാണ് നമ്മള്‍ ആവര്‍ത്തിക്കുന്നുള്ളൂ. കഥ ഇങ്ങനെ മാറികൊണ്ടിരിക്കും. ഒരു കഥയിലും കഴിഞ്ഞ സിനിമയുടെ ആവശ്യമില്ല. പുതിയ കഥകളാണ് സിനിമയ്ക്ക് ആവശ്യം. വീണ്ടും രണ്ടാമത്തെ കഥാപാത്രങ്ങളെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല.

അങ്ങനെ ആയാല്‍ അത് ഏച്ച് കെട്ടിയ പോലെയുണ്ടാകും.. എന്നും അദ്ദേഹം പറഞ്ഞു.. നിലവില്‍ സിബിഐയുടെ അഞ്ചാം ഭാഗം ആണ് പുറത്തിറങ്ങിയത്. അതേസമയം, ആരാധകര്‍ ഇപ്പോള്‍ വലിയ ആവേശത്തോടുകൂടി കാത്തിരിക്കുന്നത്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്കിന് വേണ്ടിയാണ്. ഒക്ടോബര്‍ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Nikhina