ഈ വിഷയം ഇത്രയേറെ വിവാദം ആക്കിയത് നിങ്ങളാണ് വിനായകൻ വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടി !!

നടൻ വിനായകൻ വിവാദം കെട്ടടങ്ങുന്നില്ല, ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിൽ മീടുവിനെ കുറിച്ചും മോഹൻലാൽ ചിത്രമായ ആറാട്ടിനെക്കുറിച്ചും വിനായകൻ നടത്തിയ പ്രസ്താവനകൾ വിവാദം ആയിരുന്നു. ഇപ്പോൾ നടൻ മമ്മൂട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മാധ്യമപ്രവർത്തകന്റെ…

നടൻ വിനായകൻ വിവാദം കെട്ടടങ്ങുന്നില്ല, ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിൽ മീടുവിനെ കുറിച്ചും മോഹൻലാൽ ചിത്രമായ ആറാട്ടിനെക്കുറിച്ചും വിനായകൻ നടത്തിയ പ്രസ്താവനകൾ വിവാദം ആയിരുന്നു. ഇപ്പോൾ നടൻ മമ്മൂട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ആയിരുന്നു താരത്തിന്റെ മറുപടി. എനിക്ക് പറയാനുള്ളത് നിങ്ങളൊട് ആണ്, ഈ വിവാദം ഇവിടം വരെ എത്തിച്ചത് നിങ്ങൾ മാധ്യമ പ്രവർത്തകരാണ്,

ഒരു സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ പ്രസ്സ് മീറ്റിൽ പങ്കെടുത്ത സംവിധായകനോടോ, കേന്ദ്ര കഥാപാത്രം ചെയ്ത നായികയോടൊ ചോദ്യങ്ങൾ ചോദിക്കാതെ ഒരു നടനോട് മാത്രം ചോദ്യങ്ങൾ ചോദിക്കുകയും അതും സിനിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും അയാളുടെ സ്വാകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ച നിങ്ങളല്ലേ ശരിക്കും ഈ വിവാദത്തിന് കാരണക്കാർ നമ്മുടെ കേരളത്തിലെ മാധ്യമപ്രവർത്തകരിൽ നിന്നും കുറച്ചു കൂടി നിലവാരം പ്രതീഷിച്ചിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്, മോഹലാലിനെക്കുറിച്ച് വിനായകൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ ആയിരുന്നു.

സിനിമ എന്നത് ഒരു കൂട്ടാഴ്മ ആണ്. ഒരു സിനിമയുടെ വിജയ പരിചയത്തിന് അതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട് അതിനാൽ തന്നെ ഒരു സിനിയുടെ പരാജയത്തിന് കാരണം ഒരാളുടെ തലയിൽ മാത്രം കെട്ടിവെക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.