ആര്‍മി ഓഫീസറായി വീണ്ടും മമ്മൂട്ടി!! ‘ഏജന്റ്’ിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം ആരാധകരിലേക്ക് എത്തുക. ഇപ്പോഴിതാ ‘ഏജന്റിന്റെ മമ്മൂട്ടിയുടെ കാരക്ടര്‍ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്

സ്‌റ്റൈലിഷ് മേക്കര്‍ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്നത്. മാസം 15നാണ്
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുക.

ചിത്രത്തില്‍ അഖില്‍ ഏജന്റായി അഭിനയിക്കുന്ന കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാകും.

‘ഏജന്റിന്റെ’ ടീസര്‍ ജൂലൈ 15ന് പുറത്തുവിടുമെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ആയാണ് മമ്മൂട്ടിയുടെ ഫോട്ടോ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം. സംഗീതം നല്‍കുന്നത് ഹിപ്‌ഹോപ്പ് തമിഴയാണ്.

ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘ഏജന്റ്’.

2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം പറയുന്നതായിരുന്നു ചിത്രം. ചിത്രത്തില്‍ വൈഎസ്ആറായിട്ടാണ് മമ്മൂട്ടി എത്തിയത്.

Previous articleസുരേഷ് ഗോപിയുടെ നായികയായി അനുഷ്‌ക ഷെട്ടി; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാം
Next articleഉദ്ഘാടനം ലേഡി ബിഗ് ബോസ്..! ഡാന്‍സ് ഇല്ലാതെ എന്ത് ആഘോഷം!!