‘ദുല്‍ഖര്‍ ആ സിനിമ ചെയ്യുമ്പോള്‍ മമ്മൂക്ക ഇടയ്ക്കിടയ്ക്ക് വിളിക്കും, പേടിയായിരുന്നു’; മാഫിയ ശശി

മമ്മൂട്ടിയുടെ മകനായതുകൊണ്ടു മാത്രം സിനിമയില്‍ എത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു താരത്തിന്റെ അരങ്ങേറ്റ സമയത്ത് സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ ഉണ്ടായിരുന്ന സംസാരം. ദുല്‍ഖറിനെ കളിയാക്കിവരെകൊണ്ട് പിന്നീടുള്ള തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ദുല്‍ഖര്‍ അത്…

മമ്മൂട്ടിയുടെ മകനായതുകൊണ്ടു മാത്രം സിനിമയില്‍ എത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു താരത്തിന്റെ അരങ്ങേറ്റ സമയത്ത് സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ ഉണ്ടായിരുന്ന സംസാരം. ദുല്‍ഖറിനെ കളിയാക്കിവരെകൊണ്ട് പിന്നീടുള്ള തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ദുല്‍ഖര്‍ അത് മാറ്റി പറയിപ്പിച്ചു. സെക്കന്റ് ഷോയായിരുന്നു ദുല്‍ഖറിന്റെ ആദ്യ സിനിമ. 2012ല്‍ ആയിരുന്നു സെക്കന്റ് ഷോ തീയേറ്ററുകളിലെത്തിയത്. അതിന് ശേഷം ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ദുല്‍ഖര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട. സിനിമയ്ക്കായി ഫൈറ്റ് സീനുകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന നടന്‍ കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോയില്‍ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്.

ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയില്‍ തന്നെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചും ഒപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവവുമാണ് മാഫിയ ശശി പങ്കുവെച്ചത്. ‘ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് തുടങ്ങിയ യുവതാരങ്ങളുടെ ആദ്യ സിനിമയില്‍ ഞാനും ഭാഗമായിരുന്നു. അവരെ സ്റ്റണ്ട് പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സെക്കന്റ് ഷോയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയോ സഹായി ജോര്‍ജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും. മകന്‍ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുന്നത്. ദുല്‍ഖര്‍ എങ്ങനെ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാന്‍ വേണ്ടിയും കൂടിയായിരുന്നു അത്’ എന്നാണ് മാഫിയ ശശി പറഞ്ഞത്.

‘എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കള്‍ക്ക് പേടിയുണ്ടാകുമല്ലോ. മാത്രമല്ല സെക്കന്റ് ഷോയില്‍ നാനൂറ് അടി ഫൈറ്റ് ദുല്‍ഖര്‍ ഒറ്റ ഷോട്ടില്‍ ചെയ്ത് തീര്‍ത്ത് ഞെട്ടിച്ചിരുന്നു. അങ്ങനെയാരും ചെയ്യാറില്ല. കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.

പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ അവരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ തോന്നും. നടന്‍ സൂര്യയടക്കമുള്ളവര്‍ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുന്നുണ്ടെന്നും അതിനുശേഷമാണ് ഫൈറ്റ് ചെയ്യാന്‍ വരുന്നതെന്നും ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോള്‍ താരങ്ങള്‍ക്ക് ചെയ്യേണ്ട ടൈമിങ് മനസിലാകുമെന്നും പിന്നെ നമുക്ക് ഇങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞ് തരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.