ഒടുവില്‍ ആ സന്തോഷവാര്‍ത്തയും എത്തി! വാപ്പച്ചിയും മോനും ഒന്നിച്ചൊരു സിനിമ!! കൂടെ ‘ആ’ നായികമാരും

മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും അങ്ങനെ ഒന്നിച്ചൊരു സിനിമയില്‍ എത്തി. ഇനി ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത് മലയാള സിനിമയിലെ താര രാജാവ് മമ്മൂട്ടിയും മകന്‍ ദുല്‍ഖല്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമയാണ്. ഇപ്പോഴിതാ ആ സന്തോഷ…

മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും അങ്ങനെ ഒന്നിച്ചൊരു സിനിമയില്‍ എത്തി. ഇനി ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത് മലയാള സിനിമയിലെ താര രാജാവ് മമ്മൂട്ടിയും മകന്‍ ദുല്‍ഖല്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമയാണ്. ഇപ്പോഴിതാ ആ സന്തോഷ വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ എത്തിയിരിക്കുകയാണ്. വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് സ്‌ക്രീനില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇരുവരും ഒന്നിച്ചെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന ഗോസിപ്പുകളും പലപ്പോഴും പ്രചരിക്കാറുണ്ട്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ് വീണ്ടും പ്രചരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ സലാം എന്ന അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അതേസമയം ചിത്രത്തില്‍ വരാന്‍ പോകുന്ന നായിക നിര കേട്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികമാരായ സുമലത, സുഹാസിനി, ശോഭന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ബന്ധപ്പെട്ടവര്‍ നടത്തിയിട്ടില്ല. മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത് അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.