മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നോ, യേശുദാസിന്റെ വാക്കുകൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നോ, യേശുദാസിന്റെ വാക്കുകൾ!

mammootty and suhasini story

മലയാള സിനിമയിൽ ഒരുപിടി നല്ല ഹിറ്റുകൾ സമ്മാനിച്ച താര ജോഡികൾ ആയിരുന്നു മമ്മൂട്ടിയും സുഹാസിനിയും. സുഹാസിനി മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നായകനും മമ്മൂട്ടി തന്നെയാണ്. ഇരുവരും ഒന്നിച്ച് ചെയ്ത പല ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. സ്ഥിരമായി സിനിമ ചെയ്യുന്ന നായകനെയും നായികയെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിക്കുന്നത് സ്ഥിരമുള്ള കാര്യം ആണ്. അങ്ങനെ ഒരിക്കൽ കാർട്ടൂണിസ്റ് യേശുദാസിന്റെ ഒരു കുറിപ്പ് പുറത്തിറങ്ങിയതിന് ശേഷം മമ്മൂട്ടിയുടേയും സുഹാസിനിയുടെയും പേര് ചേർത്ത് വലിയ രീതിയിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടേയും സുഹാസിനിയുടെയും സൗഹൃദത്തെ കുറിച്ചായിരുന്നു യേശുദാസിന്റെ കുറിപ്പ്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ കുറിപ്പ്  മൂലം ഉണ്ടായ ഗോസിപ്പുകൾ കുറിച്ചും ആ ഗോസിപ്പുകൾ അവസാനിപ്പിക്കാൻ മമ്മൂട്ടി സ്വീകരിച്ച മാർഗത്തെ കുറിച്എസും തുറന്ന് പറയുകയാണ് കാർട്ടൂണിസ്റ് യേശുദാസ്.  മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ട്ടം ആയിരുന്നു. മമ്മൂട്ടിയും സുഹാസിനിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഒരുദിവസം സുഹാസിനി മമ്മൂട്ടിക്ക് പായസം ഉണ്ടാക്കി കൊടുത്തിരുന്നു എന്നാണ് താൻ കുറിച്ചത്. എന്നാൽ വായിച്ച ആളുകൾ അത് മറ്റൊരു തരത്തിൽ ആക്കി. മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയത്തിൽ ആയത് കൊണ്ടാണ് സുഹാസിനി മമ്മൂട്ടിക്ക് ഇഷ്ട്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തത് എന്ന സംസാരം ഉണ്ടായി. ഗോസിപ്പ് സിനിമാക്കാരുടെ ഇടയിലും പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ആ ഗോസിപ്പുകൾ ഇല്ലാതാക്കാൻ മമ്മൂട്ടി ഒരു വഴി കണ്ടെത്തി. പിന്നീട് മമ്മൂട്ടി എവിടെ ഷൂട്ടിങ്ങിനു പോയാലും ഭാഗ്യ സുൽഫത്തിനെയും കൂടെ കൊണ്ട് പോയിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ സുൽഫത്ത് ഒരു സ്ഥിര സാന്നിധ്യം ആയി മാറി. മമ്മൂട്ടിയോട് പറയേണ്ട കാര്യങ്ങൾ ആളുകൾ ആദ്യം സുൽഫത്തിനോട് ആണ് പറഞ്ഞിരുന്നത്. സുലു എന്ന് അറിയപ്പെട്ടിരുന്ന സുൽഫത്ത് വളരെ പെട്ടന്ന് തന്നെ സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ വളരെ പെട്ടന്നാണ് മമ്മൂട്ടി തന്റെ പേരിൽ പ്രചരിച്ചിരുന്ന ഗോസിപ്പുകൾ അവസാനിപ്പിച്ചത്.

Trending

To Top
Don`t copy text!