മമ്മൂട്ടിയുടെ ഈ പ്രവൃത്തി മഹത്തരമായനുഭവപ്പെടുത്തുന്നു എന്ന് ആരാധകർ !!

കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛനായി ആളുകള്‍ ഏറ്റെടുത്ത നടനാണ് ജികെ പിള്ള. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടപറയല്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.തിരുവനന്തപുരത്തെ ഇടവയിലെ വീട്ടില്‍…

കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛനായി ആളുകള്‍ ഏറ്റെടുത്ത നടനാണ് ജികെ പിള്ള. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടപറയല്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.തിരുവനന്തപുരത്തെ ഇടവയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് സിനിമ താരങ്ങളെയും മറ്റും വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ജി കെ പിള്ളയുടെ വീട്ടിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ടായിരുന്നു ആരാധരുടെ പോസ്റ്റ്.

കുറ്റപ്പെടുത്തുകയല്ല, എങ്കിലും വിഷമം തോന്നിയ ഒരു കാര്യമുണ്ട്. മലയാളസിനിമയിലെ ഏറ്റവും മുതിർന്ന നടൻ മരിച്ചത് നമ്മുടെ യുവതാരങ്ങളിൽ മിക്കവരും അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നുന്നു . ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ജികെ പിള്ളയുടെ ഫോട്ടോയിട്ട് ആദരാഞ്ജലികൾ എന്നൊരു വാക്ക് എഴുതാൻപോലും മിക്കവർക്കും സമയമില്ലാതെ പോയതോർക്കുമ്പോഴാണ് മമ്മൂട്ടിയുടെ ഈ പ്രവൃത്തി മഹത്തരമായനുഭവപ്പെടുന്നത്. എന്നാണ് പല ആരാധകരും പറയുന്നത്.

1924 വര്‍ഷത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജി കേശവപിള്ള എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചിറയിന്‍കീഴില്‍ ഗോവിന്ദന്‍ പിള്ള, സരസ്വതി അമ്മ എന്നിവരുടെ മകനാണ് ഇദ്ദേഹം. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം പട്ടാളത്തില്‍ ചേരുകയായിരുന്നു. പിന്നീട് ഏകദേശം പന്ത്രണ്ട് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. അതിനിടയിലാണ് പ്രേംനസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ഇദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
325ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില വേഷങ്ങളിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എണ്‍പതുകളുടെ അവസാനം വരെ ഇദ്ദേഹം സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. ടെലിവിഷന്‍ മേഖലയിലും താരം വളരെ സജീവമായിരുന്നു. കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഇദ്ദേഹമായിരുന്നു അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയില്‍ ആയിരുന്നു ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്. കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.