ഇതില്‍ കൂടുതല്‍ എന്തുവേണം…ഈ സര്‍പ്രൈസിന് നന്ദി!! സമര്‍ ടൗണ്‍ കഫെയിലെത്തി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയതാരമാണ് നടി നമിത പ്രമോദ്. ഇപ്പോഴിതാ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ഒരു കഫെ ഓണ്‍ ചെയ്ത് ബിസിനസ് വുമണായി തുടക്കമിട്ട സന്തോഷം നമിത പങ്കുവച്ചത്. ഇപ്പോഴിതാ അതിലും വലിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊച്ചിയില്‍ സമര്‍ ടൗണ്‍ റെസ്റ്റോ കഫെ ആണ് താരം ആരംഭച്ചിരിക്കുന്നത്.

ഇപ്പോഴിതാ നമിതയ്ക്ക് സര്‍പ്രൈസൊരുക്കിയിരിക്കുകയാണ് മെഗാ താരം മമ്മൂട്ടി. സമര്‍ ടൗണ്‍ റെസ്റ്റോ കഫെയില്‍ സന്ദര്‍ശകനായി എത്തിയിരിക്കുകയാണ് താരം. ഇതില്‍ കൂടുതല്‍ താന്‍ ആഗ്രഹിച്ചില്ല എന്ന് നമിത പറയുന്നു. പാലാരിവട്ടത്തെ കഫെയില്‍ നിന്നും അധികം അകലെയല്ല മമ്മൂക്കയുടെ താമസം. നമിതയ്ക്കും കുടുംബത്തിനുമൊപ്പ ചിത്രങ്ങളും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെയാണ് നമിതയുടെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമായി. പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ അന്തോണി, പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും, വില്ലാളിവീരന്‍, സൗണ്ട് തോമ, വിക്രമാദിത്യന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളിലും നമിത ശ്രദ്ധേയമായ വേഷം ചെയ്തു.

കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ എല്ലാം താരം പങ്കുവെച്ചിരുന്നു. കൊച്ചി പനമ്പിളളി നഗറിലാണ് നമിതയുടെ കഫെ. അനുസിത്താര, മിയ, രജിഷ, അപര്‍ണ ബാലമരുളി എന്നീ താരങ്ങളും മീനാക്ഷി ദിലീപും ഉദ്ഘാടനത്തിന് എത്തിയിരുന്നു.

‘സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ… ഇതില്‍ കൂടുതല്‍ മറ്റെന്തുവേണം. ഈ വലിയ സര്‍പ്രൈസിന് നന്ദി മമ്മൂക്ക. നിങ്ങളുടെ ഹൃദയം തിളക്കമേറിയതാണ്’, എന്ന് പറഞ്ഞാണ് താരം ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തത്. നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി നമിതയുടെ കഫെയില്‍ എത്തിയത്.

Previous article‘രാഷ്ട്രീയക്കാരെ മറ്റൊരു പണിക്കും കൊള്ളില്ലെന്ന ധാരണ കൊണ്ടാകാം അങ്ങനെയൊരു ചോദ്യം വരുന്നത്’ ഷിബു ബേബി ജോണ്‍
Next articleമറുപടി പറയും മുന്‍പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്തു പിടിച്ച് ക്ലിക്കി!! ബുദ്ധിജീവിയില്‍