മമ്മൂട്ടി- ബി ഉണ്ണികൃഷ്ണന്‍ സിനിമ…! ലൊക്കേഷന്‍ വീഡിയോ ശ്രദ്ധ നേടുന്നു..!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്…

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. മമ്മൂക്ക പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രമാണ് ഇത്.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ ആര്‍ ഡി ഇല്യുമിനേഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പൂയംകുട്ടിയിലാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന ഇടമാണ് ഇവിടം.

മാത്രമല്ല മമ്മൂക്ക ഇന്നാണ് സിനിമയുടെ സെറ്റിലേക്ക് എത്തുക എന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. റോഷാക്ക് ആണ് മമ്മൂക്കയെ നായകനാക്കി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു സിനിമ. അതേസമയം ഇതുവരെ പേരിടാത്ത ഈ സിനിമയില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. താരം ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടി ആയിരിക്കും ഈ ഉണ്ണികൃഷണന്‍ ചിത്രം.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരയായിരിക്കും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.