മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി ദുബായിൽ വെച്ച് സിനിമയുടെ പ്രൊമോഷൻ നടന്നിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രൊമോഷൻ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ എന്നീ നടിമാരും മമ്മൂട്ടിക്കൊപ്പമുണ്ട്. ഈ മൂന്നു നടിമാർക്കുമൊപ്പം മരുഭൂമിയിലൂടെ സാഹസികമായി വാഹനമോടിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയാണ് ക്രിസ്റ്റഫർ.ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയ സിനിമയിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ്. വിനയ് റായ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ക്രിസ്റ്റഫർ.ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താര നിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്.

Previous articleരജനികാന്തിന്റെ ജയിലറിൽ ജാക്കി ഷ്രോഫും; ക്യാരക്ടർ ലുക്ക് പുറത്ത്
Next articleആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..