അവരൊക്കെ നിന്നെ പോലെ ആണോ, അവർക്ക് സ്കൂളിൽ പോകണമെന്ന് മമ്മൂക്ക പറയുമായിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവരൊക്കെ നിന്നെ പോലെ ആണോ, അവർക്ക് സ്കൂളിൽ പോകണമെന്ന് മമ്മൂക്ക പറയുമായിരുന്നു!

Mammotty dulquar

വാത്സല്യം എന്ന ചിത്രത്തിൽ ബാലതാരമായി എത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അമ്പിളി. നിരവധി ചിത്രങ്ങളിൽ ആണ് അമ്പിളി കുറഞ്ഞ സമയത്തിനുള്ളിൽ ബാലതാരമായി അഭിനയിച്ചത്. വാത്സല്യം കൂടാതെ കാക്കത്തൊള്ളായിരം, മിഥുനം, മിന്നാരം, അഭയം, രണ്ടാം ഭാവം, മീനത്തിൽ താലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലും താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അതിൽ മീനത്തിലെ താലികെട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് പ്രത്യേക ശ്രദ്ധ നേടാൻ കഴിഞ്ഞു. ഒരു പ്രായം ആയപ്പോഴേക്കും സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ താരം കുറച്ച് കാലം ബോണ്ടും ചെയ്തു. അതിനു ശേഷം വിവാഹിതയായ താരം ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ. രണ്ടു പെൺകുട്ടികൾ ആണ് അമ്പിളിക്ക് ഉള്ളത്. dulqar

ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് താരം നൽകിയ അഭിമുഖത്തിനിടയിൽ വാത്സല്യം സിനിമയുടെ ലൊക്കേഷനിൽ വെച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വാത്സല്യത്തിൽ ഞാൻ മമ്മൂക്കയുടെയും ഗീത ആന്റിയുടെയും മകളെയാണ് അഭിനയിച്ചത്. അന്നൊക്കെ വെക്കേഷൻ സമയത്ത് ദുൽഖർ സൽമാനും സുറുമിയും ഒക്കെ ഷൂട്ടിങ് ലൊക്കേഷനിൽ വരുമായിരുന്നു. സിനിമ ഷൂട്ട് ചെയ്യുന്ന വീടിന്റെ മുന്നിൽ വലിയ ഒരു പാടം ഉണ്ടായിരുന്നു. ഇടവേള സമയങ്ങളിൽ ഞാനും ദുൽഖറും സുറുമിയും എല്ലാം ആ പാടത്ത് കൂടി ഓടിക്കളിക്കുമായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. കാരണം ഞാൻ അന്ന് അറിഞ്ഞില്ലല്ലോ ആരുടെ കൂടെയാണ് ഞാൻ ഈ കളിക്കുന്നത് എന്നൊക്കെ.

വെക്കേഷൻ കഴിഞ്ഞു അവർ തിരിച്ച് പോയി കഴിയുമ്പോൾ ഞാൻ മമ്മൂക്കയുടെ ചോദിക്കും മോൻ എന്തെ എന്ന്. അപ്പോൾ മമ്മൂക്ക പറയും അവർ നിന്നെ പോലെ ആണോ, അവർക്ക് പഠിക്കാൻ ഒക്കെ പോകണ്ടേ എന്ന് തമാശയ്ക്ക് പറയുമായിരുന്നത്‌. അതോർക്കുമ്പോൾ ഇന്നും ഒരുപാട് സന്തോഷം തോന്നാറുണ്ട്. കാരണം അന്ന് ഞാൻ അറിഞ്ഞില്ലല്ലോ ഞാൻ ഈ കളിക്കുന്നത് ഒക്കെ മലയാള സിനിമയിലെ വളർന്നു വരുന്ന സൂപ്പർസ്റ്റാറിന് ഒപ്പം ആണെന്ന്.അമ്മയിൽ ഇപ്പോഴും താൻ മെമ്പർ ആണെന്നും അതിനു കാരണം മമ്മൂക്ക ആണെന്നും മമ്മൂക്ക അച്ഛനെ കൊണ്ട് നിര്ബന്ധിച്ചാണ് ലോങ്ങ് ടെം മെമ്പർഷിപ് എടുത്തത് ഒക്കെ.

Trending

To Top