ബിഗ് ബോസ്സിലേക്ക് മമ്മൂട്ടി വരുന്നു, വീഡിയോയുമായി മനോജ് കുമാർ!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും…

mammootty entry in bigg boss

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. എന്നാൽ ബിഗ് ബോസ്സിലേക്ക് അതിഥിയായി മമ്മൂട്ടി വന്നാലോ?

സീരിയൽ താരം മനോജ് കുമാറും മകനുമാണ് രസകരമായ ഒരു വിഡിയോയിൽ കൂടി ഈ കാര്യം പറഞ്ഞത്. ബിഗ് ബോസ്സിന്റെ എന്തെങ്കിലും ഒരു എപ്പിസോഡിൽ മമ്മൂട്ടി അതിഥിയായി എത്തിയാൽ അദ്ദേഹം എങ്ങനെയാകും സംസാരിക്കുകയെന്നു അഭിനയിച്ചുകാണിക്കുകയായിരുന്നു വിഡിയോയിൽ മനോജ് കുമാർ. പരുപാടിയിൽ മമ്മൂക്ക എത്തിയാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും പറഞ്ഞാണ് മമ്മൂട്ടി ബിഗ് ബോസ് വീട്ടിൽ എത്തിയാൽ പറയാൻ സാധ്യത ഉള്ള ഡയലോഗ് പറഞ്ഞത്. ഇത് താൻ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. തന്റെ മകനുമൊത്ത് വളരെ രസകരമായ രീതിയിൽ ആണ് താരം ബിഗ് ബോസ്സിന്റെ ഓരോ എപ്പിസോഡിലെയും റിവ്യൂ പറയുന്നത്.

ബിഗ് ബോസ് വീട്ടിലേക്ക് മമ്മൂട്ടി വന്നാൽ നന്നായിരിക്കുമെന്നുള്ള അഭിപ്രായം ആണ് പ്രേക്ഷകർക്കും ഉള്ളത്. മമ്മൂട്ടി വീട്ടിലേക്ക് വരുമോ എന്ന തരത്തിലെ ആരാധകരുടെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആണ് രസകരമായ വീഡിയോയുമായി മനോജ് കുമാറും എത്തുന്നത്. വ്യക്തി ജീവിതത്തിലും മോഹൻലാലും മമ്മൂട്ടിയും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇവരുടെ ഈ സൗഹൃദം മമ്മൂട്ടിയെ ബിഗ് ബോസ്സിലേക്ക് എത്തിക്കുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകരും.