മമ്മൂട്ടിയുടെ നായികയാവാൻ ജ്യോതിക എത്തില്ല; കാരണം വെളിപ്പെടുത്തി സംവിധായകൻ

മമ്മുട്ടിയെ നായകനാക്കി സംവിധായകൻ ജിയോ ബേബി പുതിയ ചിത്രമൊരുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടാതെ ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിക്കും എന്നാണ് റിപ്പോർട്ടുകൾ.അടുത്തിടെ ജിയോ ബേബി ഇ…

മമ്മുട്ടിയെ നായകനാക്കി സംവിധായകൻ ജിയോ ബേബി പുതിയ ചിത്രമൊരുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടാതെ ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിക്കും എന്നാണ് റിപ്പോർട്ടുകൾ.അടുത്തിടെ ജിയോ ബേബി ഇ ടൈംസിനു നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം ജ്യോതികയാണ് എന്നാണ്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്.

പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ല എന്നാണ് ജിയോ ബേബി പറയുന്നത്. ജിയോ ബേബിയുടെ ആദ്യ ചിത്രമായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും നേടിയിരുന്നു.കൂടാതെ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രവും പ്രേക്ഷക പ്രീതി നേടിയ സിനിമയായിരുന്നു