അതിന് ഉത്തരം ‘മമ്മൂട്ടി’ എന്ന് മാത്രമാണ്…!! തുറന്ന് പറഞ്ഞ് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രവുമായാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മലയാള സിനിമയുടെ അഭിമാനം ഫഹദ്…

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രവുമായാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മലയാള സിനിമയുടെ അഭിമാനം ഫഹദ് ഫാസില്‍ ചിത്ത്രതില്‍ വില്ലനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മികച്ച പ്രതികരങ്ങളോടൊപ്പം വലിയ തോതിലുള്ള വിമര്‍ശന ശരങ്ങളും ചിത്രത്തിന് വരുന്നുണ്ട്. ഇപ്പോഴിതാ, പുഷ്പയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്.

ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി’യാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ഗോഡ്ഫാദര്‍ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ‘മമ്മൂട്ടി സാര്‍’ എന്ന് അല്ലു മറുപടി നല്‍കിയത്. അല്ലുവിന്റെ ഈ പ്രതികരണം മമ്മൂട്ടി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അല്ലു അര്‍ജുന്‍ തികഞ്ഞൊരു മമ്മൂട്ടി ഭക്തന്‍ കൂടി ആയിരിക്കണമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. തെന്നിന്ത്യ സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തിയേറ്ററുകളിലെത്തിയത്. സിനിമ റിലീസായി രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.