മലയാളം ന്യൂസ് പോർട്ടൽ
Film News Health News

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!! ഇരട്ട സഹോദരന്മാർ ഇപ്പോൾ എഞ്ചിനീയർ പദവിയിൽ

mammootty-jikson-nikson

താര രാജാവ് മമ്മൂട്ടി കൈ പിടിച്ചുയർത്തിയ ജീവിതമാണ് ജിക്സണിനും നിക്സണിനും പറയുവാൻ ഉള്ളത്, ഹൃദ്രോഗം ബാധിച്ച് മരണത്തിലേക്ക് പോയ ഈ ഇരട്ട സഹോദരന്മാരെ കൈ പിടിച്ചുയർത്തി ജീവിതത്തിലേക്ക് കൊണ്ട് വന്നത് മമ്മൂക്ക ആണ്. ഇന്ന് രണ്ടു പേരും ബയോ മെഡിക്കൽ എങ്ങിനീർമാരാണ്. മരണത്തിൽ നിന്നും മമ്മൂട്ടി കൈ പിടിച്ചുയർത്തി കഥ ഇപ്പോൾ ഫേസ്ബുക്കിൽ വിരൽ ആണ്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ട് കുര്യാക്കോസ് ആണ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഈ കഥ എഴുതിയിരിക്കുന്നത്.

ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ

ജിക്സണും നിക്സണും എൻജിനീയർമാരായി, ബയോ മെഡിക്കൽ എൻജിനീയർമാർ.സ്വന്തം സഹോദരങ്ങൾക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം. .മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയിൽ ഒരു നിമിത്തമായാണ് ഞാനും ഉൾപ്പെടുന്നത്. ഏതാണ്ട് 12 വർഷം മുൻപ് എനിക്ക് ഒരു ഫോൺ വന്നു. ബസ്സിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോൾ കാര്യങ്ങൾ വ്യക്തമായില്ല.കോൾ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാൾ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകൾ ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം എന്ന ഉറപ്പിൽ പിന്നെ കുറെ നേരം അയാൾ വിളിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്പോളും അയാൾ വിതുമ്പുകആയിരുന്നു.

എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോൺസൻ. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികൾ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടർന്നുള്ള പരിശോധനയിൽ രണ്ടു മക്കൾക്കും ഹൃദയത്തിൽ വലിയ സുഷിരം ഉൾപ്പെടെ ചില വലിയ വെല്ലുവിളികൾ നേരിടുന്നു. ശ്രീചിത്തിരയിൽ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ടു പേർക്കും കൂടി ലക്ഷങ്ങൾ വേണം. ഈ സാഹചര്യത്തിൽ ആ തുക സ്വപ്നം കാണാൻ പോലും ആകുന്നില്ല. കണ്ണിൽ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസിൽ അടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരൻ ജോൺസനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാൾ പറഞ്ഞു എന്റെ മകൻ ഒരു മമ്മൂട്ടി ഫാൻസ്‌ കാരൻ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാൻ മടി കാണിക്കാത്ത ആളാണ്. ഞാൻ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാൾ മകനെ വിളിച്ചു, മകൻ കൊടുത്തത് എന്റെ നമ്പറും. കാര്യ ഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായൻ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികൾ ഒന്നും കയ്യിൽ ഇല്ല.

എങ്കിലും ഞാൻ ഇക്കാര്യം മമ്മൂക്കയുടെ മാനേജർ ജോർജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു. മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ച് പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങൾ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ” തന്നെ വിളിക്കും മുൻപ് ഞാൻ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസൽ. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിർന്ന ആളുകളെ ചികിൽസിക്കാൻ ഉള്ള സൗകര്യം ആണുള്ളത്, യെങ്കിലും ഈ കുട്ടികളിൽ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകൾക്കും ഉള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. താൻ അത് കോർഡിനേറ് ചെയ്തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടൽ ആയിരുന്നു അത്. മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേർന്നുള്ള ഹാർട്ട്‌ ടു ഹാർട്ട്‌ എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ അതിനെ തുടർന്ന് അവിടെ നടന്നു, നിക്‌സൺ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോൺസൻ വീണ്ടും വിളിച്ചു. “ഇരട്ടകളിൽ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടർമാർ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? “.

മമ്മൂക്കക്ക്‌ അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദ്രോഗഅവസ്ഥക്ക്‌ തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളിൽ ആണ് ഈ അവസ്ഥ കണ്ടു വരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്കരുമായി ചേർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മൾ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളിൽ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തിൽ മടങ്ങി എത്തി. വർഷങ്ങൾ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എൻജിനീയർ മാരായി. ഇതിൽ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികൾക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികൾ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരിൽ വളം വച്ചിട്ട് കാര്യം ഇല്ല.വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്സണും നിക്സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ “അഹങ്കാരി” തെളിച്ച വഴിയിലൂടെ ജീവിതത്തിൽ ഇപ്പോൾ എത്തിയിട്ടുണ്ടാവും, അല്ലേ?? ഇപ്പോൾ ജാക്സണും നിക്സണും വലിയ ഒരാഗ്രഹം ബാക്കി നിൽക്കുവാണ്. തങ്ങളുടെ ഈ സെർട്ടിഫിക്കറ്റുകൾ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയിൽ കയറും മുൻപ് ഒരിക്കൽ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !! ( എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസിൽ ജോൺസൻ ചേട്ടനെ കണ്ട ആ മനുഷ്യൻ..?? )

ജിക്സണും നിക്സണും എൻജിനീയർമാരായി, ബയോ മെഡിക്കൽ എൻജിനീയർമാർ.സ്വന്തം സഹോദരങ്ങൾക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട്…

Gepostet von Robert Kuriakose am Montag, 6. Januar 2020

 

Related posts

പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി

WebDesk4

നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താനൊരു സാഹസം കാണിക്കാം; ചിത്രങ്ങൾ പങ്കുവെച്ച് ഗോദ സുന്ദരി

WebDesk4

കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ

WebDesk4

ലോക്ക് ഡൗണിൽ ഇങ്ങനെയും ചെയ്യാം !! മറീന മൈക്കിൾ തന്റെ ലോക്ക് ഡൗൺ സമയം ചിലവഴിക്കുന്നത് ഇങ്ങനെ…!! (വീഡിയോ)

WebDesk4

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4

അവൻ കൊറോണ വന്നോ ബസ്സ് കയറിയോ മരിക്കും !! രോക്ഷം കൊണ്ട് കസ്തൂരി

WebDesk4

ആ വാശിയിലാണ് 18 വയസ്സുള്ള ഞാൻ 54 വയസ്സുള്ള ആളെ കെട്ടിയത് !!

WebDesk4

അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തുന്ന ഒരു കുട്ടിക്കുണ്ടാകുന്ന സംഭവബഹുലമായ കഥകളുമായി ഒരു ഹ്രസ്വ ചിത്രം “ബാലകാണ്ഡം”

WebDesk4

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ

Webadmin

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

പല തവണ ഞങ്ങളുടെ ബന്ധം വേർപ്പെടുത്തി !! ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി

WebDesk4