മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം…! ആരാധകര്‍ക്ക് രോമാഞ്ചം ഉണര്‍ത്തിയ വീഡിയോ ഇതാ..!

പ്രമാണി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂക്ക എത്തുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ത്രില്ലര്‍ വിഭാഗത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത്. ജൂലൈ മാസത്തില്‍ തന്നെ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ക്ര്യൂവ് പിന്നീട് പൂയംകുട്ടിയിലേക്ക് എത്തിയിരുന്നു.

പൂയംകുട്ടിയില്‍ വെച്ചാണ് മമ്മൂക്ക ഈ സിനിമയിലേക്ക് ജോയിന്‍ ചെയ്തത്. അദ്ദേഹം സിനിമയുടെ സെറ്റിലേക്ക് എത്തുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആര്‍ ഡി ഇല്യുമിനേഷന്‍സിന്റെ ഒഫീഷ്യല്‍ പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂക്കയുടെ ഈ സിനിമയിലെ ഗെറ്റപ്പും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്, ആരാധകര്‍ക്ക് രോമാഞ്ചം ഉണര്‍ത്തുന്നത് തന്നെ ആയിരുന്നു വീഡിയോ. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഇത്. ഉദയകൃഷ്ണ തന്നെയാണ് ഈ സിനിമയുടേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

മൂന്ന് നായികമാരാണ് ഈ സിനിമയില്‍ ഉണ്ടായിരിക്കുക. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കെല്ലാം പുറമെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.

Previous articleബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍..! ‘പാക്ക് അപ്പ്’ വിളിക്ക് പകരം പ്രാര്‍ത്ഥന..!
Next articleഭാവനയ്ക്ക് എന്നേക്കാള്‍ കൂടുതല്‍ മേക്കപ്പിനെ കുറിച്ച് അറിയാം..! – രഞ്ജു രഞ്ജിമാര്‍