‘മമ്മൂട്ടിയോട് തമാശപറഞ്ഞത്തിന് ‘ഗള്‍ഫ് യാത്ര ‘ മുടങ്ങിയ നടന്‍’

മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന്‍ ശ്രീരാമനും തമ്മിലുണ്ടായ തമാശ ഒടുവില്‍ കാര്യത്തിലേക്ക് എത്തിയ ഒരു സംഭവം സംവിധായകന്‍ സിദ്ധിഖ് സഫാരി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന്‍ ശ്രീരാമനും തമ്മിലുണ്ടായ തമാശ ഒടുവില്‍ കാര്യത്തിലേക്ക് എത്തിയ ഒരു സംഭവം സംവിധായകന്‍ സിദ്ധിഖ് സഫാരി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

മൂവീ ഗ്രൂപ്പില്‍ ജില്‍ ജോയ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടിയോട് തമാശപറഞ്ഞത്തിന് ‘ഗള്‍ഫ് യാത്ര ‘ മുടങ്ങിയ നടന്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പണ്ടൊരു ഗള്‍ഫ് ഷോ നടന്നു.. അന്ന് ശ്രീരാമന്‍ ആ ഗ്രൂപ്പില്‍ പോവാനായി ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ വിദ്യാസാഗറിനെ കൊണ്ട് ഷോയ്ക്ക് വേണ്ട ഒരു തീം സോങ് ചെയ്യിപ്പിക്കുന്നു.. ആ പാട്ട് ഭയങ്കര റാപ്പ് സോങ് ആയിരുന്നു, മമ്മൂട്ടിക്ക് ഒഴികെ ബാക്കി ആര്‍ക്കും ആ പാട്ട് ഇഷ്ടപെട്ടില്ല.
ആ ഷോ ഒരു നാടന്‍ ഷോ ആയിരുന്നു, അതായിരുന്നു ആര്‍ക്കും ആ പാട്ട് ഇഷ്ടമാവാത്തത്..

മമ്മൂട്ടി ആ നീരസത്തില്‍ നില്‍കുമ്പോള്‍ ആണ് ശ്രീരാമന്‍ അവിടേക്ക് വരുന്നത്.. മമ്മൂട്ടി ആ പാട്ട് പുള്ളിയോട് കേട്ട് നോക്കാന്‍ പറഞ്ഞു.. പാട്ട് കേട്ടപ്പോള്‍ എങ്ങനെ ഉണ്ടെന്ന് മമ്മൂട്ടി ചോദിച്ചു.. ‘നല്ല മലയാളിത്തം ഉള്ള പാട്ട് ‘ ഇത് കേട്ടതും എല്ലാരും ചിരിച്ചു. മമ്മൂട്ടി ശ്രീരാമനെ ഷോയില്‍ നിന്ന് വെട്ടിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.