ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് ‘റോര്‍ഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോര്‍ഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടതു മുതല്‍ റോഷാക്ക് എന്ന പേരാണ് പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്നത്. ആളുകളെ മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്റ്റാണ് റോഷാക്ക്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും കൃത്യതയില്ലാത്ത ചില രൂപങ്ങള്‍ തെളിഞ്ഞുവരും. ഇതിനെ ഇങ്ക് പ്ലോട്ടസ് എന്നാണ് പറയുക. ഇതില്‍ ഓരോരുത്തരും എന്തു കാണുന്നുവെന്നതിന്റെ അടിസ്ഥാനപ്പെടുത്തി ചില അല്‍ഗോരിതങ്ങളുടെ സഹായത്തോടെ വ്യക്തികളെ കുറിച്ച് വിശകലനം ചെയ്യുകയാണ് റോഷാക്ക് ടെസ്റ്റില്‍ ചെയ്യുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെര്‍മന്‍ റോഷാക്കിന്റെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. 1960-കളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രൊജക്റ്റീവ് ടെസ്റ്റ് ആണ് റോഷാക്ക്.

ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയായിരിന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്.

 

View this post on Instagram

 

A post shared by Mammootty (@mammootty)

Previous article‘ഇനിയും ഒരുപാട് വിവാഹം കഴിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’… അമൃതയ്ക്കും ഗോപീസുന്ദരിനും കിട്ടുന്നത് ഞെട്ടിക്കുന്ന ആശംസകള്‍
Next article‘അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, പ്രേക്ഷകന്‍ എന്ന രീതിയിലും പൂര്‍ണ തൃപ്തനാണ്’ ജയസൂര്യ