നമിത പ്രമോദിന്റെ സമ്മർ ടൗണിൽ സർപ്രൈസ് എൻട്രിയുമായി മമ്മൂട്ടി !

കഴിഞ്ഞ ദിവസമായിരുന്ന നടി നമിത പ്രമോദിന്റെ സമ്മർ ടൗൺ റെസ്റ്റോ കഫേയുടെ ഉദ്ഘാടനം.രജിഷ വിജയൻ, മിയ,അനു സിത്താര, അപർണ ബാലമുരളി, നമിത എന്നിവ ചേർന്നാണ് സമ്മർ ടൗൺ കഫേ ഉദ്ഘാടനം ചെയ്തത്.കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗൺ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്.

നടൻ ദിലീപിന്റെ മകളും നമിതയുടെ പ്രിയ സുഹൃത്തുമായ മീനാക്ഷിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തി. മീനാക്ഷിയ്‌ക്കൊപ്പം സംവിധായകൻ നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയുമുണ്ടായിരുന്നു. ഇപ്പോഴിതാ നമിത പ്രമോദിന്റെ സമ്മർ ടൗൺ റെസ്റ്റോ കഫേയിൽ എത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരിക്കുകയാണ്. വളരെ സർപ്രൈസ് എൻട്രിയായിരുന്നു മമ്മൂട്ടിയുടേത്.

”സമ്മർ ടൗൺ റെസ്റ്റോ കഫേ ആരാണ് സന്ദർശിച്ചതെന്ന് നോക്കൂ,ഞങ്ങൾക്ക് കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല.ആശ്ചര്യപ്പെടുത്തിയതിന് മമ്മുക്കയ്ക്ക് നന്ദി”  എന്നാണ് നമിത സോഷ്യൽ മീഡിയയിൽ കുറിച്ചത്.മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും നമിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മമ്മൂട്ടിക്കൊപ്പം നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.വളരെ സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നും നമിത നേരത്തെ പറഞ്ഞിരുന്നു

Previous articleകൊട്ട മധുവിൽ ഒരു ശതമാനം പോലും യഥാർഥ പൃഥ്വിരാജിനെ കാണാനായില്ല:രഞ്ജിത്ത് ശങ്കർ
Next articleതങ്ങളുടെ പൊന്നോമന, കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ചു ചന്ദ്ര ലക്ഷ്മൺ