നടന വിസ്‌മയം മോഹൻലാലിന് പിറന്നാൾ ആശംസിച്ചു കൊണ്ട് നടൻ മമ്മൂട്ടിയുടെ വാക്കുകൾ!!

മലയാളസിനിമക്കു നടന വിസ്‌മയങ്ങൾ സംഭാവന ചെയ്ത് പ്രേഷകരുടെ സ്വന്തം നടൻ മോഹൻാലാലിന്റെ ജന്മദിനം ആണ് ഇന്ന്.അദ്ദേഹത്തിന് ഇന്ന് 62 വയസ്സ് തികയുകയാണ്. താരത്തിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തു് എത്തിയിരിക്കുയാണ്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ ആണ്  മമ്മൂട്ടി മോഹനലാലിനു ആശംസകൾ പങ്കു വെച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ പോസ്റ്റിനു നിരവധി ആരാധകരാണ് കമ്മെന്റുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ടു അതുല്യ പ്രതിഭകൾ ആണ് മമ്മൂട്ടിയും, മോഹൻലാലും. ഇരുവരും ഒന്നിച്ചു അഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ട്. ഊതിക്കാച്ചിയ പൊന്ന്, അഹിംസ, നാണയം, മനു അങ്കിൾ, നരസിംഹം, ട്വന്റി ട്വന്റി, ഹരികൃഷ്ണൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.


ഇപ്പോൾ ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ. സിനിമയുടെ അവസാന ചിത്രീകരണത്തിന്റെ ഭാഗമായി അദ്ദേഹം അടുത്തമാസം വിദേശത്തേക്ക് പോകും. പകരം വെക്കാനില്ലാത്ത അഭിനയ വിസ്‌മയങ്ങൾ ആണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ മലയാളസിനിമയിൽ കാഴ്ച്ച വെച്ചിരിക്കുന്നതു. കൂടതെ മലയാള സിനിമയിലെ മറ്റു  താരങ്ങളും മോഹൻലാലിന്  ആശംസകൾ അറിയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണിമുകുന്ദൻ, നിഖില വിമൽ, സിബി തോമസ്, സന്തോഷ് ശിവൻ തുടങ്ങിയ താരനിരകൾ ആണ്.

Previous articleഫാമിലി വ്‌ലോഗുമായി അനുപമയും അജിത്തും കുഞ്ഞും..! ഇവരാണ് താരങ്ങള്‍..!
Next articleഇതിനെ ഞങ്ങളിവിടെ ചായ എന്ന് പറയും..! കൂട്ടുകാരിക്കൊപ്പം ഭാവനയുടെ കലക്കന്‍ റീല്‍സ് വീഡിയോ..!