കണ്ണൂർ സ്വാക്ഡിൽ വേറെ ലെവൽ ഗെറ്റപ്പുമായി മമ്മൂട്ടി!

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂനെയിൽ ആരംഭിച്ചു. ചിത്രത്തിന് ‘കണ്ണൂർ സ്‌ക്വാഡ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി…

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂനെയിൽ ആരംഭിച്ചു. ചിത്രത്തിന് ‘കണ്ണൂർ സ്‌ക്വാഡ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി സിനിമയുടെ പേര് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാക്കൾ.

മമ്മൂട്ടി കമ്പനിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പോലീസ് വേഷമിടമുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.നേരത്തെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഡിസംബർ അവസാനം പാലയിൽ വെച്ച് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നിരുന്നു. സിനിമയുടെ പുതിയ ഷെഡ്യൂൾ പൂനയിൽ ആരംഭിച്ചിരിക്കുകയാണ്.പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് സിനിമ പ്രധാന ലൊക്കേഷനുകളാണ്. മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന്റെ കഥ. മുഹമ്മദ് ഷാഫിടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജാണ്.