ആരാധകര്‍ക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകളുമായി മമ്മൂക്ക!!

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം.. പതിവ് തെറ്റിക്കാതെ തന്റെ ആരാധകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകളുമായി മമ്മൂക്ക എത്തി. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പുത്തന്‍ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസകള്‍ അറിയിച്ച് എത്തിയത്. വെള്ള…

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം.. പതിവ് തെറ്റിക്കാതെ തന്റെ ആരാധകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകളുമായി മമ്മൂക്ക എത്തി. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പുത്തന്‍ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസകള്‍ അറിയിച്ച് എത്തിയത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് മലയാളത്തിന്റെ തനത് ശൈലിയില്‍ മമ്മൂട്ടി എത്തി.. ഒരു നിറപുഞ്ചിരിയോടെ ഏവര്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍ എന്നാണ് മമ്മൂക്ക കുറിച്ചത്. ഇത്തവണയും അടിപൊളി ലുക്കില്‍ എത്തിയ മമ്മൂട്ടിക്ക് തിരിച്ചും ആരാധകര്‍ ആശംസകള്‍ നേരുന്നുണ്ട്.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ അദ്ദേഹത്തിന്റെ മുഖത്തെ ചിരി കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു എന്നാണ് ആരാധകര്‍ പറയുന്നത്.. നിരവധിപ്പേരാണ് മമ്മൂക്കയുടെ ആശംസാ പോസ്റ്റിന് കമന്റുകള്‍ അറിയിച്ച് എത്തുന്നത്. അതേസമയം, റോഷാക്കിന്റെ വിജയ യാത്ര തുടരുന്ന സന്തോഷവും മമ്മൂട്ടി പങ്കുവെച്ചിരുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുകയാണ്. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ചിത്രമായിരുന്നു റോഷാക്ക്.

മലയാളി പ്രേക്ഷകര്‍ക്ക് മറ്റൊരു പുത്തന്‍ സിനിമാ അനുഭവം കാഴ്ച്ചവെച്ച ചിത്രമായിരുന്നു ഇത്. എന്നും പുതുമയുള്ള കഥാപാത്രങ്ങളെ തേടിപ്പോകുന്ന മമ്മൂക്കയുടെ വരാനിരിക്കുന്ന ചിത്രങ്ങളെയും ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. മമ്മൂട്ടി നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘ക്രിസ്റ്റഫറാ’ണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഉദയ് കൃഷ്ണയാണ് തിരക്കഥ എഴുതിയത്.

കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണ് ക്രിസ്റ്റഫര്‍. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് മറ്റൊന്ന്.. ഇപ്പോള്‍ കാതല്‍ ദ കോര്‍ എന്ന ജിയോ ബേബി ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.